സീറോ മലബാർ സഭയുടെ ആഗോള അൽമാസ സംഘടനയായ സീറോ മലബാർ കാത്തലിക് കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ സെക്രട്ടറിയായി വടക്കേ അമേരിക്കയിൽ നിന്നുള്ള സിജിൽ പാലക്കലോടിയെ നിയമിച്ചതായി ആഗോള സമിതി പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, സെക്രട്ടറി ജോസുകുട്ടി ഒഴുകയിൽ, ട്രഷറർ ടോണി പുഞ്ചകുന്നേൽ, ബിഷപ്പ് ലെഗേറ്റ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ എന്നിവർ അറിയിച്ചു.
എസ്.എം.സി.സി യു.എസ്.എയുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന സിജിൽ നിലവിൽ എസ്.എം.സി.സി യു.എസ്.എയുടെ ബോർഡ് ചെയറായി പ്രവർത്തിക്കുന്നു.
ഷിക്കാഗോ രൂപതാ എപാർക്കിയൽ അസംബ്ലി മെമ്പർ, ഇൻഫന്റ് ജീസസ് സാക്രമെന്റോ ഇടവക ട്രസ്റ്റി, എസ്.എം.സി.സി ഗ്ലോബൽ വർക്കിംഗ് കമ്മിറ്റിയംഗം തുടങ്ങിയ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുള്ള സിജിൽ വിവിധ സാമൂഹിക, സാംസ്കാരിക, കലാ കായിക സംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ച വ്യക്തിയാണ്.
അമേരിക്കൻ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫോമയുടെ ട്രഷററായി പ്രവർത്തനം നടത്തി വരുന്നു.
എസ്.എം.സി.സി. ഗ്ലോബൽ സമിതിയോടൊപ്പം നിന്ന് എസ്.എം.സി.സി യു.എസ്.എ ഡയറക്ടർ ഫാ. ജോർജ് എളമ്പാശ്ശേരിൽ, പ്രസിഡന്റ് ജോർജ് വി. ജോർജ്, സെക്രട്ടറി ഷോളി കുമ്പിളുവേലിൽ, ട്രഷറർ ടോമി തോമസ്, ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോർജ്കുട്ടി പുല്ലാപ്പള്ളിൽ, ബോർഡ് സെക്രട്ടറി ജോൺസൺ കണ്ണൂക്കാടൻ, കമ്മിറ്റിയംഗങ്ങൾ എന്നിവർ ആശംസകൾ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
