'പുല്ലാന്തറയാറു പറഞ്ഞ കഥകൾ' (ബെന്നി നെച്ചൂർ) പുസ്തക പ്രകാശനം സെപ്തം. 26നു ലാന കൺവെൻഷനിൽ

SEPTEMBER 21, 2026, 10:54 PM

ന്യൂയോർക്ക്: ബെന്നി നെച്ചൂറിന്റെ 'പുല്ലാന്തറയാറു പറഞ്ഞ കഥകൾ' എന്ന പുസ്തകം 2026 സെപ്തംബർ 26 ശനിയാഴ്ച വാഷിംഗ്ടൺ ഡി.സി.യിൽ നടക്കുന്ന ലാന കൺവെൻഷനിൽ മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരായ സക്കറിയയും വി.ജെ. ജെയിംസും ചേർന്ന് പ്രകാശനം ചെയ്യുന്നു. ഗ്രീൻ ബുക്‌സാണ് ഈ കഥാസമാഹാരം പ്രസിദ്ധീകരിക്കുന്നത്. 

അമേരിക്കൻ ജീവിതത്തിന്റെ വ്യത്യസ്ത മാനങ്ങൾ, ബൈബിൾ  രൂപകങ്ങൾ, ഒറ്റപ്പെടലിന്റെ വേദനകൾ, അമ്മമാരുടെ നിസ്വാർത്ഥ സ്‌നേഹം എന്നിവയിലൂടെ വികസിക്കുന്നവയാണ് ഓരോ കഥയും.

നാട്ടിൻപുറത്തിന്റെ മണവും വൈദേശികമണ്ണും ഇഴചേർന്ന അന്തരീക്ഷത്തിൽ ഒരു സാമൂഹിക ചിന്തകന്റെ വ്യക്തമായ കൈയൊപ്പുള്ള രചനകൾ.

vachakam
vachakam
vachakam


മനുഷ്യജീവിതത്തോടുള്ള അഗാധമായ സ്‌നേഹസമർപ്പണവും, അരികുവൽക്കരിക്കപ്പെട്ടവരുടെ സങ്കടങ്ങളും, സ്വന്തം പൈതൃകത്തിൽ ആഴത്തിൽ വേരോടുന്ന കുടുംബബന്ധങ്ങളുടെ തിരിച്ചറിവുകളും പ്രമേയമാകുന്ന അഞ്ച് കഥകൾ. നല്ലൊരു വായനാനുഭവം സമ്മാനിക്കുന്നവയാണ് ബെന്നി നെച്ചൂർ എഴുതിയ പുതിയ കഥാസമാഹാരം 'പുല്ലാന്തറയാറു പറഞ്ഞ കഥകൾ' . 

ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ ഈ വർഷത്തെ റീജണൽ കൺവെൻഷൻ സെപ്തംബർ 25, 26, 27 (വെള്ളി, ശനി, ഞായർ) തീയതികളിലാണ് നടക്കുന്നത്.  

vachakam
vachakam
vachakam

എഴുത്തുകാരൻ വേണുഗോപാലൻ കൊക്കോടൻ (കൺവെൻഷൻ കമ്മറ്റി ചെയർമാൻ +1-805-339-7104), ഷിനോ കുര്യൻ (കൺവെൻഷൻ കമ്മറ്റി കൺവീനർ +1-540-692- 2300) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ ലാനാ റീജണൽ കൺവെൻഷൻ കമ്മറ്റി ഇതിന്റെ വിജയിത്തിനായുള്ള എല്ലാ ഒരുക്കങ്ങളും തുടരുന്നു.


കൂടുതൽ വിവരങ്ങൾ ലാന പ്രസിഡന്റ് ശാമുവേൽ യോഹന്നാൻ (+1-214-435-0124), സെക്രട്ടറി നിർമ്മല ജോസഫ്  (+1-347-204-0062) എന്നിവരിൽ നിന്നും ലഭിക്കും.

vachakam
vachakam
vachakam

ലാന പ്രോഗ്രാം കമ്മറ്റി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam