ചന്ദ്ര നാഗമല്ലയ്യയുടെ തലയറുത്ത് മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

SEPTEMBER 12, 2025, 12:11 AM

ഡാളസ്: ഡാളസിലെ ഒരു മോട്ടൽ മാനേജറുടെ അതിദാരുണമായ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വ്യാഴാഴ്ച ഡാളസ് കൗണ്ടി മജിസ്‌ട്രേറ്റ് ജഡ്ജിക്ക് സമർപ്പിച്ച അറസ്റ്റ് സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. കേസിൽ പ്രതിയായ 37കാരനായ യോർഡാനിസ് കോബോസ്മാർട്ടിനെസ്, കൊല്ലപ്പെട്ട 50കാരനായ ചന്ദ്ര നാഗമല്ലയ്യയുമായി ജോലിസ്ഥലത്ത് വെച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഡൗണ്ടൗൺ സ്യൂട്ട്‌സ് മോട്ടലിൽ സഹപ്രവർത്തകരായിരുന്ന ഇവർ തമ്മിൽ ഒരു വാഷിങ് മെഷീൻ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായി. ഇത് കോബോസ്മാർട്ടിനെസിനെ പ്രകോപിപ്പിച്ചു. സിസിടിവി ദൃശ്യങ്ങൾ പ്രകാരം, ഇയാൾ വാക്കത്തിയെടുത്ത് നാഗമല്ലയ്യയെ ആക്രമിച്ചു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ നാഗമല്ലയ്യ തന്റെ ഭാര്യയും മകനും ഉണ്ടായിരുന്ന മോട്ടൽ ഓഫീസിലേക്ക് ഓടിക്കയറി.

എന്നാൽ, കോബോസ്മാർട്ടിനെസ് പിന്തുടർന്ന് ആക്രമണം തുടർന്നു. നാഗമല്ലയ്യയുടെ ഭാര്യയും മകനും തടയാൻ ശ്രമിച്ചെങ്കിലും പ്രതി അവരെ തള്ളിമാറ്റി. അക്രമത്തിനിടെ നാഗമല്ലയ്യയുടെ തല ശരീരത്തിൽ നിന്ന് വേർപെടുത്തപ്പെട്ടതായി പോലീസ് പറയുന്നു. ശേഷം പ്രതി ആ തല പാർക്കിങ് സ്ഥലത്തേക്ക് ചവിട്ടി മാറ്റുകയും പിന്നീട് ഒരു മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിക്കുകയും ചെയ്തു.

vachakam
vachakam
vachakam

സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രക്തത്തിൽ കുളിച്ച നിലയിൽ കത്തി കൈവശം വെച്ച് നിൽക്കുന്ന കോബോസ്മാർട്ടിനെസിനെ ഡാളസ് ഫയർറെസ്‌ക്യൂ ടീം കണ്ടെത്തുകയായിരുന്നു. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പോലീസ് ചോദ്യം ചെയ്യലിൽ കോബോസ്മാർട്ടിനെസ് കുറ്റം സമ്മതിച്ചു.

കൊലപാതകക്കുറ്റം ചുമത്തി ഇയാളെ ഡാളസ് കൗണ്ടി ജയിലിൽ അടച്ചു. പ്രതിക്ക് മുമ്പ് ഫ്‌ളോറിഡയിലും ഹൂസ്റ്റണിലും ക്രിമിനൽ കേസുകളുണ്ടായിരുന്നതായും രേഖകൾ വ്യക്തമാക്കുന്നു. നാഗമല്ലയ്യയുടെ കുടുംബത്തെയും ദാരുണമായ ഈ സംഭവം ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam