കാലിഫോര്‍ണിയ: വെള്ളപ്പൊക്കത്തില്‍ കാണാതായ കുട്ടിക്കായി തിരച്ചില്‍ തുടരുന്നു. ഉഷ്ണമേഖലാ കൊടുങ്കാറ്റായ മാരിയോ മൂലമുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയിലെ വെള്ളപ്പൊക്കത്തില്‍ കുട്ടി ഒഴുകിപ്പോകുകയായിരുന്നു. രണ്ട് വയസുള്ള ആണ്‍കുട്ടിക്കായി പൊലീസും കുടുംബവും ഊര്‍ജ്ജിതമായി തിരച്ചില്‍ തുടരുകയാണ്.
വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ സേവ്യര്‍ പാഡില്ല അഗ്യുലേര എന്ന രണ്ട് വയസുകാരനും പിതാവും ശക്തമായ ഒഴുക്കില്‍ കാണാതാവുകയായിരുന്നുവെന്ന് ബാര്‍സ്റ്റോ പൊലീസ് വകുപ്പ് വെള്ളിയാഴ്ച അറിയിച്ചു. കുടുംബത്തിന്റെ കാര്‍ കണ്ടെത്തിയെങ്കിലും സേവ്യറോ പിതാവോ അകത്തുണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
ഒരു ദ്വീപ് പ്രദേശത്ത് നിന്ന് വ്യാഴാഴ്ച വൈകുന്നേരം സേവ്യറിന്റെ പിതാവ് ബ്രാന്‍ഡനെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയതിന് ശേഷം വിട്ടയച്ചു. സേവ്യറിന് ഓട്ടിസം ഉണ്ടെന്ന് കുട്ടിയുടെ അമ്മായി ഫോക്‌സ് 11 ലോസ് ഏഞ്ചല്‍സിനോട് പറഞ്ഞു. വെള്ളിയാഴ്ചയും പൊലീസ് കുഞ്ഞിനായി തിരച്ചില്‍ തുടര്‍ന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
