നാൻസി പെലോസിയുടെ പിൻഗാമിയാകാൻ സായ്കത്ത് ചക്രബർത്തി; 'ജസ്റ്റിസ് ഡെമോക്രാറ്റ്‌സി'ന്റെ പിന്തുണ

APRIL 1, 2026, 4:12 AM

സാൻ ഫ്രാൻസിസ്‌കോയിലെ നിർണ്ണായകമായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പ്രമുഖ പുരോഗമന രാഷ്ട്രീയ സംഘടനയായ 'ജസ്റ്റിസ് ഡെമോക്രാറ്റ്‌സ് ' തങ്ങളുടെ സഹസ്ഥാപകൻ കൂടിയായ സായ്കത്ത് ചക്രബർത്തിക്ക് പിന്തുണ പ്രഖ്യാപിച്ചു. മുതിർന്ന ഡെമോക്രാറ്റിക് നേതാവ് നാൻസി പെലോസി വിരമിക്കൽ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് സായ്കത്ത് മത്സരിക്കുന്നത്.

അലക്‌സാണ്ട്രിയ ഒകാസിയോ കോർട്ടെസിന്റെ ആദ്യത്തെ ചീഫ് ഓഫ് സ്റ്റാഫ് ആയി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് സായ്കത്ത് ചക്രബർത്തി.

ടെക്‌നോളജി മേഖലയിലും ആക്ടിവിസത്തിലും സജീവമായ സായ്കത്ത്, പാർട്ടിക്കുള്ളിലെ പുരോഗമന ചിന്താഗതിക്കാരുടെ പ്രതിനിധിയായാണ് അറിയപ്പെടുന്നത്.
 മുൻപ് 'സ്‌ട്രൈപ്പ് ' എന്ന പ്രമുഖ ടെക് കമ്പനിയിലെ എൻജിനീയറായിരുന്നു അദ്ദേഹം. സമ്പന്നനാകാനുള്ള അവസരങ്ങൾ വേണ്ടെന്നുവെച്ച് ബെർണി സാൻഡേഴ്‌സിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ സന്നദ്ധസേവകനായി ചേർന്ന ചരിത്രവും അദ്ദേഹത്തിനുണ്ട്.

vachakam
vachakam
vachakam

സ്റ്റേറ്റ് സെനറ്റർ സ്‌കോട്ട് വീനറാണ് സായ്കത്തിന്റെ പ്രധാന എതിരാളി. ഇരുവരും തമ്മിലുള്ള പോരാട്ടം ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലെ രണ്ട് വ്യത്യസ്ത രാഷ്ട്രീയ ശൈലികളുടെ മത്സരമായാണ് വിലയിരുത്തപ്പെടുന്നത്.

ദേശീയ ശ്രദ്ധയാകർഷിക്കുന്ന ഈ പോരാട്ടത്തിൽ സായ്കത്തിന് ലഭിച്ച പുതിയ പിന്തുണ അദ്ദേഹത്തിന്റെ പ്രചാരണത്തിന് വലിയ കരുത്ത് പകരും.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam