വാഷിംഗ്ടൺ ഡിസി : 2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച ഇന്ത്യൻ അമേരിക്കക്കാർ ഇന്ത്യയ്‌ക്കെതിരായ താരിഫ് നടപടിയെ പരസ്യമായി എതിർക്കണമെന്ന് കോൺഗ്രസ് അംഗം റോ ഖന്ന ആവശ്യപ്പെട്ടു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ വർധിക്കുന്നതിനിടെയാണ് ഖന്നയുടെ ഈ പ്രതികരണം.
'ട്രംപിനെ പിന്തുണച്ച ഇന്ത്യൻ അമേരിക്കക്കാരെ ഞാൻ കാത്തിരിക്കുകയാണ്. നിങ്ങൾ ആരെന്ന് നിങ്ങൾക്കറിയാം. ചൈനയെക്കാൾ കടുത്ത താരിഫ് ചുമത്തിക്കൊണ്ട് ഇന്ത്യയുമായുള്ള പങ്കാളിത്തം നശിപ്പിക്കുന്നതിനെതിരെ നിങ്ങൾ ശബ്ദമുയർത്തുമോ?' അദ്ദേഹം എക്‌സിൽ (മുമ്പ് ട്വിറ്റർ) കുറിച്ചു.
പ്രസിഡന്റ് ട്രംപിന്റെ നടപടി ഇന്ത്യയുടെ കയറ്റുമതിയുടെ 70 ശതമാനത്തോളം ഇല്ലാതാക്കുമെന്ന് നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. ട്രംപിന്റെ ഈ നീക്കം അദ്ദേഹത്തിന്റെ 'അഹങ്കാര'ത്തിൽ നിന്നും ഉണ്ടായതാണെന്ന് സംരംഭകൻ വിനോദ് ഖോസ്ലയും വിമർശിച്ചു.
ഇന്ത്യൻ വംശജയായ റിപ്പബ്ലിക്കൻ നേതാവ് നിക്കി ഹേലിയും ട്രംപിന്റെ താരിഫ് നടപടികൾക്കെതിരെ രംഗത്തെത്തിയിരുന്നു. ഈ നടപടികൾ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഇന്ത്യ യുഎസ് സൗഹൃദത്തെ തകർക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. എന്നാൽ, ഇന്ത്യയുമായി ഏകപക്ഷീയമായ വ്യാപാര ബന്ധമാണ് നിലനിന്നിരുന്നതെന്ന് ട്രംപ് താരിഫ് നടപടികളെ ന്യായീകരിച്ച് പറഞ്ഞു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്