ലോസ് ആഞ്ചലസ് : ലോസ് ആഞ്ചലസിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു. ലോസ് ആഞ്ചലസ് ഡൗൺടൗണിലെ കാലിഫോർണിയ ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളും നയതന്ത്രജ്ഞരും സാംസ്‌കാരിക പ്രവർത്തകരും പങ്കെടുത്തു.
ലോസ് ആഞ്ചലസിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സംഘടിപ്പിക്കുന്ന ആദ്യ റിപ്പബ്ലിക് ദിന വിരുന്നാണിത്.
കോൺഗ്രസ് അംഗം ബ്രാഡ് ഷെർമാൻ, എൽ.എ സിറ്റി കൗൺസിൽ അംഗം നിത്യ രാമൻ, ബെവർലി ഹിൽസ് മേയർ ഡോ. ഷാരോണ നസാരിയൻ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്നും സാങ്കേതികവിദ്യയിലും നവീകരണത്തിലും ഇന്ത്യ ആഗോള നേതൃത്വത്തിലേക്ക് ഉയരുകയാണെന്നും
ൺസൽ ജനറൽ ഡോ. കെ.ജെ. ശ്രീനിവാസ തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ശാസ്ത്രസാംസ്‌കാരിക മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് പ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ ഡോ. മണി ഭൗമിക്, തബല മാസ്‌ട്രോ പണ്ഡിറ്റ് അഭിജിത് ബാനർജി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
