വാഷിങ്ടണ്‍: യുഎസിലെ സാമ്പത്തിക അനിശ്ചിതാവസ്ഥ നാസയേയും ബാധിച്ചതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ധനസഹായം തടസ്സപ്പെട്ടതോടെ നാസയുടെ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ നിര്‍ത്തിവെച്ചിരിക്കുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് നാസയുടെ വെബ്‌സൈറ്റില്‍ അറിയിപ്പും നല്‍കിയിട്ടുണ്ട്.
നാസ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികളിലെ വിവിധ വകുപ്പുകളില്‍ നിന്ന് ആയിരക്കണക്കിന് പേരെയാണ് പിരിച്ചുവിട്ടത്. അത്യാവശ്യ ജീവനക്കാരെ മാത്രമാണ് നിലനിര്‍ത്തിയിരിക്കുന്നത്. ബഹിരാകാശ ശാസ്ത്ര ഗവേഷണം മുതല്‍ പൊതുജന സമ്പര്‍ക്കം വരേയുള്ള നാസയുടെ മിക്ക പദ്ധതികളും താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്