ഫ്‌ളോറിഡയിൽ റെക്കോർഡ് വേട്ട: 3,600 കിലോഗ്രാമിലധികം ബർമീസ് മലമ്പാമ്പുകളെ പിടികൂടി

JUNE 11, 2026, 1:17 AM

നേപ്പിൾസ്, ഫ്‌ളോറിഡ: തെക്കുപടിഞ്ഞാറൻ ഫ്‌ളോറിഡയിലെ പരിസ്ഥിതിക്ക് വൻ ഭീഷണിയായ 177 ബർമീസ് മലമ്പാമ്പുകളെ  കൺസർവൻസി ബയോളജിസ്റ്റുകൾ പിടികൂടി. ആകെ 8,080 പൗണ്ട് (ഏകദേശം 3,665 കിലോഗ്രാം) തൂക്കം വരുന്ന പാമ്പുകളെയാണ് ഇത്തവണ നീക്കം ചെയ്തത്. ഇത് മുൻവർഷത്തെ റെക്കോർഡുകളെയെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ടുള്ള റെക്കോർഡ് വേട്ടയാണ്. കഴിഞ്ഞ വർഷം 6,300 പൗണ്ട് പാമ്പുകളെയായിരുന്നു പിടികൂടിയിരുന്നത്.

ആൺപാമ്പുകളിൽ റേഡിയോ ടെലിമെട്രി ചിപ്പുകൾ ഘടിപ്പിച്ച് കാട്ടിലേക്ക് വിട്ടാണ് ബയോളജിസ്റ്റുകൾ പെൺപാമ്പുകളെയും അവയുടെ താവളങ്ങളെയും കണ്ടെത്തിയത്. മുട്ടയിടുന്നതിന് മുൻപ് തന്നെ ഇവയെ പിടികൂടാൻ സാധിച്ചു.

ഇത്തവണ പിടികൂടിയതിൽ ഏറ്റവും വലിയ പെൺപാമ്പിന് 153 പൗണ്ട് (ഏകദേശം 69 കിലോ) തൂക്കവും 17 അടി നീളവുമുണ്ടായിരുന്നു.

vachakam
vachakam
vachakam

ഈ സീസണിൽ മാത്രം പാമ്പുകളുടെ 4,100ലധികം മുട്ടകളും പരിസ്ഥിതിയിൽ നിന്ന് വിജയകരമായി നീക്കം ചെയ്തു. പിടികൂടിയ പെൺപാമ്പുകളുടെ വയറ്റിൽ നിന്ന് മാൻ അടക്കമുള്ള ജീവികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

2013 മുതൽ ഇതുവരെ 53,000 പൗണ്ടിലധികം (24,000 കിലോ) മലമ്പാമ്പുകളെയാണ് ഈ പ്രദേശത്തുനിന്ന് മാത്രം പിടികൂടിയത്. ഇവയുടെ പെരുപ്പം തടയുന്നതിനായി ഫ്‌ളോറിഡ സർക്കാർ നടത്തുന്ന 'ഫ്‌ളോറിഡ പൈത്തൺ ചലഞ്ച് ' ഈ വർഷം ജൂലൈ 10 മുതൽ 19 വരെ നടക്കും.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam