ചൈനീസ് വെല്ലുവിളി ചെറുക്കാൻ ഇന്ത്യയു.എസ് സഹകരണം ശക്തമാക്കണമെന്ന് രാജാ കൃഷ്ണമൂർത്തി

JULY 29, 2026, 12:18 AM

വാഷിംഗ്ടൺ ഡിസി: ചൈനയിൽ നിന്നുള്ള ഭീഷണികളെ ഫലപ്രദമായി നേരിടാൻ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ഇന്ത്യൻ വംശജനായ യു.എസ് കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി.

കൃത്രിമബുദ്ധി (എഐ), ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഫ്യൂഷൻ എനർജി, സോളാർ പവർ, സുരക്ഷാ മേഖലകൾ എന്നിവയിൽ ഇരുരാജ്യങ്ങളും കൈകോർക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ചൈന ഉയർത്തുന്നത്.

ഈ വെല്ലുവിളിയെ നേരിടാൻ ഇരുരാജ്യങ്ങളും ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.ആഭ്യന്തര വിവേചനങ്ങളും ഭിന്നതകളും കുറച്ച് ജനാധിപത്യം ശക്തിപ്പെടുത്തണം.

vachakam
vachakam
vachakam

എച്ച്-1ബി വിസ ഉടമകളും പതിറ്റാണ്ടുകളായി ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നവരുമായ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് കാര്യങ്ങൾ വേഗത്തിലാക്കാൻ ഇമിഗ്രേഷൻ നയങ്ങളിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam