ഷിക്കാഗോ: ചങ്ങനാശേരി സെന്റ് ബെർക്ക്മാൻസ്, അസംപ്ഷൻ കോളേജ് പൂർവ്വവിദ്യാർത്ഥി അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന അമേരിക്കയിലെ പ്രഥമ ദേശീയ കൺവൻഷൻ 2026 ജൂലായ് ഒൻപതാം തീയതി വ്യാഴാഴ്ച ഷിക്കാഗോയിൽ നടക്കും. നോർത്ത് അമേരിക്കയിൽ ആദ്യമായി സംഘടിപ്പിക്കുന്ന പൂർവ്വവിദ്യാർത്ഥി സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കൺവൻഷൻ ചെയർമാൻ മാത്യു ദാനിയേലും ഭാരവാഹികളും അറിയിച്ചു.
അമേരിക്കയിലും കാനഡയിലുമുള്ള മുന്നോറോളം പ്രതിനിധികൾ പങ്കെടുക്കുന്ന അർദ്ധദിന കൺവൻഷൻ, ബെൻസെൻവിൽ സേക്രട്ട് ഹാർട്ട് ഓഡിറ്റോറിയത്തിൽ രാവിലെ എട്ട് മണിക്ക് ആരംഭിച്ചു ഉച്ചക്ക് ഒന്നിന് സമാപിക്കും.
എസ്.ബി കോളേജിന്റെ പൂർവ്വവിദ്യാർഥികളായ കർദ്ദിനാൾ ജോർജ്ജ് ജേക്കബ് കൂവക്കാട്, ചങ്ങനാശേരി ആർച്ചു ബിഷപ് മാർ തോമസ് തറയിൽ, കേരളാ ഗവ. പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമി ഐഎഎസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തുകൊണ്ട് ചടങ്ങുകൾ അവിസ്മരണീയമാക്കും. എസ്.ബി കോളേജ് പ്രിൻസിപ്പൽ റവ. ഡോ. റ്റെഡി തോമസ് കാഞ്ഞൂപ്പറമ്പിൽ, അസംപ്ഷൻ കോളജ് പ്രിൻസിപ്പൽ ഡോ. റാണി മരിയ തോമസ് എന്നിവരും പ്രത്യേക അതിഥികളായി കൺവെൻഷനിൽ പങ്കെടുക്കും.
മുൻ പ്രിൻസിപ്പൽ റവ. ഡോ. ജോർജ്ജ് മഠത്തിപ്പറമ്പിൽ ആശംസകൾ നടത്തും. മെഡിക്കൽ, എഞ്ചിനീയറിംഗ്, നേഴ്‌സിങ്, ശാസ്ത്രസാങ്കേതികം, ബിസിനസ്സ്, സ്റ്റേറ്റ്/കമ്മ്യൂണിറ്റി സർവീസ് എന്നീ വിവിധ മേഖലകളിൽ അമേരിക്കയിൽ ഉന്നതസേവനം ചെയ്തു വ്യക്തിമുദ്ര പതിപ്പിച്ച തെരെഞ്ഞെടുക്കപ്പെട്ട പൂർവ്വവിദ്യാർഥികളെ കൺവെൻഷനിൽ ആദരിക്കും.
സ്റ്റീയറിങ് കമ്മറ്റി അംഗങ്ങളായ ഡോ. മനോജ് നേര്യംപറമ്പിൽ, ദയാലു ജോസഫ് (കാലിഫോർണിയ), പിന്റോ കണ്ണമ്പള്ളി (മെറിലാൻഡ്), ടോം പെരുമ്പായിൽ (ന്യജേഴ്‌സി), ജോർജ്ജ് ജോസഫ് വിലങ്ങോലിൽ, ഡോ. ബിന്ദു ജോർജ്ജ് തോബിയാസ് (ടെക്‌സാസ്), പ്രൊഫ. ആർ. ജയകൃഷ്ണൻ (കാലിഫോർണിയ), ലീല മാരേട്ട് (ന്യയോർക്ക്) എന്നിവരാണ് കൺവെൻഷന് നേതൃത്വം നകുന്നത്.
കൺവൻഷൻ വിജയകരമാക്കാൻ ആതിഥേയരായ ഷിക്കാഗോ എസ്.ബി അസംപ്ഷൻ കോളജ് അലുംനി അസോസിയേഷൻ ഭാരവാഹികൾ വിവിധ കമ്മറ്റികൾ രൂപീകരിച്ചു ഒരുക്കങ്ങൾ പൂർത്തിയാക്കി. പ്രൊഫ. ജെയിംസ് ഓലിക്കര, തോമസ് ഡിക്രൂസ്, അമ്പിളി ജോർജ്ജ് (പ്രോഗ്രാം, അവാർഡ്‌സ്, മീഡിയ), ബോബൻ കളത്തിൽ, ബിജി കൊല്ലാപുരം, ജോസഫ് കാളാശ്ശേരി, ഷാജി കൈലാത്ത് (റിസപ്ഷൻ), കാർമൽ തോമസ്, ഷിജി ചിറയിൽ (കൾച്ചറൽ പ്രോഗ്രാം), ഷിബു അഗസ്റ്റിൻ, മനീഷ് തോപ്പിൽ, സെബാസ്റ്റ്യൻ വാഴേപറമ്പിൽ (ഫിനാൻസ്) എന്നിവരാണ് കമ്മറ്റികൾക്കു നേതൃത്വം നൽകുന്നത്.
ഡോ. വിൻസെന്റ് കുട്ടംപേരൂർ (വിസ്‌കോൺസിൻ) ആണ് കൺവെൻഷന്റെ ഗ്രാൻഡ് സ്‌പോൺസർ. ടാജ് മാത്യു (ന്യൂയോർക്ക്) എഡിറ്ററായി തയ്യാറാക്കിയ കൺവെൻഷൻ സുവനീർ അത്യുന്നത കർദ്ദിനാൾ പ്രകാശനം ചെയ്യും.
അഭിവന്ദ്യപിതാക്കന്മാരും എസ്.ബി അസംപ്ഷൻ കോളേജ് പ്രതിനിധികളും വെള്ളിയാഴ്ച മിൽവാക്കി മാർക്വേറ്റ് യൂണിവേഴ്‌സിററി സന്ദർശിച്ചു വിദ്യാഭ്യാസ മേഖലയിൽ നടത്താൻ കഴിയുന്ന സംയുക്ത സംരഭസാധ്യതകളെക്കുറിച്ചു യൂണിവേഴ്‌സിറ്റിയിലെ ഉന്നതവിദ്യാഭ്യാസ വിദഗ്ധരുമായി ചർച്ച ചെയ്യും.
തോമസ് ഡിക്രൂസ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
