ഒരുമയുടെ ഓണാഘോഷമായ പൊന്നോണ നക്ഷത്ര രാവിന് ഒരുക്കങ്ങൾ പൂർത്തിയായി

AUGUST 19, 2025, 11:29 PM

ഷുഗർലാൻഡ്  : ഗ്രേറ്റർ ഹൂസ്റ്റണിലെ ശക്തമായ കമ്യൂണിറ്റി ഓർഗനൈസേഷനായ റിവര്‍‌സ്റ്റോൺ ഒരുമയുടെ ഓണാഘോഷം ഓഗസ്റ്റ് 23ന് ശനിയാഴ്ച വൈകുന്നേരം 4.00 മുതൽ 9.30 വരെ സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ ആഡിറ്റോറിയത്തിൽ വച്ച് നടക്കും.

ഒരുമയുടെ പതിനഞ്ചാം ഓണാഘോഷത്തിൽ കേരള പൈതൃകം വിളിച്ചോതുന്നതും ഇന്ത്യൻ ബോളിവുഡ് രീതിയിലുള്ളതുമായ പതിനഞ്ച് മാസ്മരിക നാട്യ,നൃത്ത, സംഗീത പരിപാടികളും ഒരുമയുടെ ചുണ്ടൻ വരവേൽപ്പും ഉണ്ടായിരിക്കും.

മഹാബലിയെയും വിശിഷ്ഠ അതിഥികളെയും ഒരുമയുടെ റിവര്‍‌സ്റ്റോൺ ബാൻഡിന്റെ ചെണ്ട വാദ്യ മേളത്തോടെ സ്വീകരിക്കും.

vachakam
vachakam
vachakam


ഒരുമ പ്രസിഡന്റ് ജിൻസ് മാത്യു റാന്നി അധ്യക്ഷത വഹിക്കും. മോളിവുഡിന്റെ ആക്ഷൻ ഹീറോ ബാബു ആന്റണി സെലിബ്രിറ്റി ആയിരിക്കും.

മലയാളികളുടെ സ്വന്തമായ സിറ്റി മേയർമാർ, ജഡ്ജുമാർ, പോലീസ് ക്യാപ്ടൻ, ഇതര സംഘടനാ നേതാക്കൾ, മീഡിയാ പ്രതിനിധികൾ, കലാകാരൻമാർ തുടങ്ങിവർ കലാകാർ അതിഥികളായി ഓണാഘോഷത്തിൽ പങ്ക് ചേരും.

vachakam
vachakam
vachakam

കേരളത്തനിമയിലുള്ള സ്വാദിഷ്ടമായ ഓണസദ്യയും ശ്രുതി മനോഹരമായ ഗാന സന്ധ്യയും ഒരുമിച്ച് നടക്കും. ഒരുമയുടെ 150 കുടുംബങ്ങളിലായി 500ൽപ്പരം വ്യക്തികൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞുവെന്ന് സംഘാടകർ അറിയിച്ചു.

ഒരുമ ലീഡർഷിപ്പ് യോഗംചേർന്ന് ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചു.

സെക്രട്ടറി ജയിംസ് ചാക്കോ, പ്രോഗ്രാം കോ -ഓർഡിനേറ്റർ ഡോ.ജോസ് തൈപ്പറമ്പിൽ, ട്രഷറർ നവീൻ ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് റീനാ വർഗീസ്, ജോയിന്റ് സെക്രട്ടറി മേരി ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്യം നൽകും.

vachakam
vachakam
vachakam

ഈ വർഷം ഹൈസ്‌കൂൾ ഗ്രാഡുവേറ്റ് ചെയ്ത ഗ്രാഡുവേട്‌സിനെ അവാർഡുകൾ നൽകി ചടങ്ങിൽ ആദരിക്കും..

ജീമോൻ റാന്നി


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam