അമേരിക്കയിൽ ഇറാൻ പ്രക്ഷോഭത്തെ അനുകൂലിച്ച മാർച്ചിലേക്ക് ലോറി ഓടിച്ചുകയറ്റി; വീഡിയോ 

JANUARY 11, 2026, 9:38 PM

ഇറാനിയൻ പ്രതിഷേധക്കാർക്ക് പിന്തുണ അറിയിക്കാൻ ലോസ് ഏഞ്ചൽസിൽ ഒത്തുകൂടിയ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി. പരിഭ്രാന്തരായി ജനം നാലുപാടും ഓടി. ആളപായം ഉണ്ടോയെന്നത് വ്യക്തമല്ല. 

പരിക്കേറ്റ രണ്ട് പേരെ ശുശ്രൂഷിക്കാൻ പാരാമെഡിക്കൽ സംഘം എത്തിയെങ്കിലും ചികിത്സ വേണ്ടെന്ന നിലപാടിലായിരുന്നു ഇവർ. ട്രക്ക് പ്രതിഷേധക്കാർ വളയുന്നതും ഡ്രൈവർക്കെതിരെ പ്രതിഷേധിക്കുന്നതിൻ്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ട്രക്കിൻ്റെ റിയർ വ്യൂ മിററുകൾ തകർത്തിട്ടുണ്ട്. പ്രതിഷേധക്കാരിൽ നിന്നും വളരെ അകലെയായിരുന്നു ട്രക്ക്. പൊടുന്നനെ ഇത് സമരാനുകൂലികൾക്ക് നേരെ ഓടിവരികയായിരുന്നു. ഡ്രൈവറെ പൊലീസ് പിടികൂടിയോ എന്ന കാര്യം വ്യക്തമല്ല. മാർച്ചിനെതിരെ നടന്നത് ആസൂത്രിത ആക്രമണമെന്ന് സംശയിക്കുന്നുണ്ട്.

vachakam
vachakam
vachakam

ഭരണകൂടത്തിനെതിരെ  പ്രതിഷേധിക്കുന്ന ഇറാനിയൻ ജനതയെ പിന്തുണച്ച് നൂറുകണക്കിന് ആളുകൾ ലോസ് ഏഞ്ചൽസിൽ ഒത്തുകൂടിയിരുന്നു. 2022 ന് ശേഷമുള്ള ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രതിഷേധമാണിത്.

വിലക്കയറ്റം, സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് സമരം മുന്നോട്ട് പോകുന്നത്. എന്നാൽ പ്രക്ഷോഭത്തെ അടിച്ചമർത്തുകയാണ് ഭരണകൂടം. 530 പേർ ഇതുവരെ കൊല്ലപ്പെട്ടെന്നാണ് കരുതുന്നത്. 10600 ഓളം പേർ കസ്റ്റഡിയിലാണ്. മൊബൈൽ, ഇൻ്റർനെറ്റ് സേവനങ്ങൾ രാജ്യത്ത് നിരോധിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam