ഗോൾഫ് കാർട്ടിൽ നിന്ന് വീണ് എൻ.എഫ്.എൽ ഉപദേഷ്ടാവായിരുന്ന ജെഫ് സ്‌പെർബെക്ക് മരിച്ചു

MAY 1, 2025, 12:32 AM

കാലിഫോർണിയ: സതേൺ കാലിഫോർണിയയിൽ ജോൺ എൽവേ ഓടിച്ചിരുന്ന ഗോൾഫ് കാർട്ടിൽ നിന്ന് വീണ് ജെഫ് സ്‌പെർബെക്ക് (62) മരിച്ചു. ലാ ക്വിന്റയിലെ ഒരു സ്വകാര്യ ഗോൾഫ് കമ്മ്യൂണിറ്റിയിൽ എൽവേ ഓടിച്ചിരുന്നതായി പറയപ്പെടുന്ന ഗോൾഫ് കാർട്ടിൽ നിന്ന് വീണ് ചികത്സയിലായിരിന്ന എൻ.എഫ്.എൽ ഹാൾ ഓഫ് ഫെയിമർ ജോൺ എൽവേയുടെ മുൻ ഏജന്റും ബിസിനസ് പങ്കാളിയും സാൻ ക്ലെമെന്റെ നിവാസിയുമായ സ്‌പെർബെക്ക് ബുധനാഴ്ച പുലർച്ചെ 1:10 ന് ഡെസേർട്ട് റീജിയണൽ മെഡിക്കൽ സെന്ററിൽ മരിച്ചതായി റിവർസൈഡ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.

ശനിയാഴ്ച രാത്രി മാഡിസൺ ക്ലബ് കമ്മ്യൂണിറ്റിയിൽ എൽവേ ഓടിച്ചിരുന്നു ഗോൾഫ് കാർട്ടിന്റെ  പിന്നിൽ നിന്ന് സ്‌പെർബെക്ക് വീണു തല ഇടിച്ചു ഗുരുതരമായി പരിക്കേറ്റു . 911 എന്ന നമ്പറിൽ  വിളിച്ചു  പാരാമെഡിക്കുകൾ എത്തമ്പോൾ സ്‌പെർബെക്ക് ശ്വസിച്ചിരുന്നെങ്കിലും അബോധാവസ്ഥയിലായിരുന്നു. അദ്ദേഹത്തെ പാം സ്പ്രിംഗ്‌സ് മെഡിക്കൽ സെന്ററിലേക്ക് കൊണ്ടപോയി ലൈഫ് സപ്പോർട്ട് നൽകിയതായി ടിഎംസെഡ് റിപ്പോർട്ട് ചെയ്യുന്നു.

തിങ്കളാഴ്ച സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി  ഷെരീഫ് ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.'ഈ സമയത്ത്, അന്വേഷണം തുടരുകയാണ്, വിശദാംശങ്ങളൊന്നും ലഭ്യമല്ല,' ഷെരീഫ് ഓഫീസ് പറഞ്ഞു.

vachakam
vachakam
vachakam

ഒരു ഫുട്‌ബോൾ ഏജന്റ് എന്ന നിലയിൽ 30 വർഷത്തെ കരിയറിൽ 100ലധികം ചഎഘ ഫുട്‌ബോൾ കളിക്കാരെ പ്രതിനിധീകരിച്ചിട്ടുള്ള ഒരു ചഎഘ സർട്ടിഫൈഡ് കരാർ ഉപദേഷ്ടാവായിരുന്നു അദ്ദേഹം. 2001 മുതൽ 2009 വരെ ഒക്ടഗണിന്റെ ഫുട്‌ബോൾ ഡിവിഷന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ച ശേഷം, അദ്ദേഹം 2010 ൽ ദി നോവോ ഏജൻസി രൂപീകരിച്ചു. 

.1990ൽ അദ്ദേഹം എൽവേയുമായി  ചേർന്ന് 7Cellars വൈനറി സ്ഥാപിച്ചു, സ്‌പെർബെക്ക് ചീഫ് എക്‌സിക്യൂട്ടീവായി സേവനമനുഷ്ഠിച്ചിരുന്നു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam