ഹൂസ്റ്റൺ: അടുത്ത രണ്ടു വർഷങ്ങൾ വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കി അമേരിക്കൻ മാധ്യമ രംഗത്ത് സജീവ സാന്നിധ്യമാകുവാൻ പ്രതിജ്ഞയെടുത്ത് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഹൂസ്റ്റൺ ചാപ്റ്ററിന്റെ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു.
ഫെബ്രുവരി 19 നു വൈകുന്നേരം 7 മണിക്ക് അപ്‌നാ ബസാർ ആഡിറ്റോറിയത്തിൽ നടന്ന ചാപ്റ്റർ പൊതുയോഗത്തിൽ വച്ചാണ് ഭാരവാഹികൾ ചുമതലയേറ്റത്. ഏപ്രിൽ മാസത്തിൽ വിപുലമായ രീതിയിൽ ചാപ്റ്ററിന്റെ ഔപചാരിക പ്രവത്തനോൽഘാടനം നടത്തുന്നതിനും തീരുമാനിച്ചു. പ്രസിഡന്റ് ഫിന്നി രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു.
ജോയിന്റ് ട്രഷറർ സജി പുല്ലാട് പ്രാർത്ഥനാ ഗാനം ആലപപിച്ചു. തുടർന്ന് ഐ.പി.സി.എൻ.എ ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ചാപ്റ്റർ മുൻ പ്രസിഡന്റ് കൂടിയായ അനിൽ ആറന്മുളയ്ക്ക് ഫിന്നിയും ജീമോൻ റാന്നി അനുമോദനങ്ങൾ അർപ്പിച്ചു.
ഫിന്നി രാജു നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തിൽ ഹൂസ്റ്റൺ ചാപ്റ്ററിനെ നാളിതു വരെ വളർത്തി വലുതാക്കി ഇന്ത്യ പ്രസ് ക്ലബ്ബിന്റെ ഏറ്റവും മികച്ച ചാപ്റ്ററുകളിൽ ഒന്നാക്കി മാറ്റിയ ഭാരവാഹികളോടും പ്രവർത്തകരോടും ഉള്ള നന്ദി അറിയിച്ചതോടൊപ്പം തുടർന്നുള്ള പ്രവർത്തനങ്ങളിലും എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണം അഭ്യർത്ഥിച്ചു.
അനുമോദനങ്ങൾക്ക് നന്ദി അറിയിച്ച അനിൽ ആറൻമുള നാഷണൽ കമ്മിറ്റിയുടെ എല്ലാ പിന്തുണയും അറിയിച്ചു. ഏപ്രിൽ മാസത്തിൽ ഡാളസിൽ നടക്കുന്ന ദേശീയ നേതൃത്വത്തിന്റെ പ്രവർത്തനോൽഘാടനത്തിനു ഏവരെയും ക്ഷണിച്ചു. ഹൂസ്റ്റൺ ചാപ്റ്ററിൽ നിന്നും മുഴുവൻ അംഗങ്ങളെയും പങ്കെടുപ്പിച്ചു ആ സമ്മേളനത്തെ വിജയിപ്പിക്കുന്നത്തിനും പൊതുയോഗം തീരുമാനിച്ചു.
ട്രഷറർ വിജു വർഗീസ് സാമ്പത്തികാര്യങ്ങൾ വിശദീകരിച്ചു. കൂടുതൽ സ്‌പോൺസേഴ്‌സിനെ കണ്ടെത്തി എല്ലാ പരിപാടികളും വിജയിപ്പിക്കുന്നതിന് എല്ലവരുടെയും സഹകരണം അഭ്യർത്ഥിച്ചു. പുതിയ വർഷത്തിൽ നിരവധി നവീന പദ്ധതികളും പരിപാടികളും നടത്താൻ ചാപ്റ്റർ തീരുമാനിച്ചു.
സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാകാൻ തീരുമാനിച്ച ചാപ്റ്റർ പൊതു സമൂഹത്തിന്റെ വിഷയങ്ങളിൽ പ്രതികരിക്കും. ഹൂസ്റ്റണിലെ തിരഞ്ഞെടുക്കപ്പെട്ട മലയാളി ജനപ്രതിനിധികളെ ഉൾപ്പെടുത്തി മാധ്യമ വിചാരണ ചർച്ചകൾ, നിയമസഭ ഇലക്ഷൻ ഡിബേറ്റ്, വിനോദ യാത്ര, പ്രസ് മീറ്റുകൾ കൂടാതെ എല്ലാ മാസവും പൊതുചർച്ചകളും സംഘടിപ്പിക്കുന്നതും ഉൾപ്പെടുന്നു.
ഹൂസ്റ്റൺ മലയാളി സമൂഹത്തിനും പൊതുസമൂഹത്തിനും കൂടുതൽ സജീവ സാന്നിധ്യമായി മാറുക എന്നതാണ് ലക്ഷ്യം. പ്രവർത്തനങ്ങളിൽ ഹൂസ്റ്റണിലെ എല്ലാ സംഘടനകളുടെയും സഹകരണം ഉറപ്പാക്കും.
മാധ്യമ രംഗത്തെ നിറ സാന്നിധ്യങ്ങളായ സൈമൺ വളാച്ചേരിൽ, ജോയ് തുമ്പമൺ, ആൻസി ശാമുവേൽ, ജോർജ് തെക്കേമല, മോട്ടി മാത്യു, ജോർജ് പോൾ, ഡോ. രഞ്ജിത് പിള്ള, അജു വാരിക്കാട്, ഡോ.സുബിൻ ബാലകൃഷ്ണൻ, ജോൺ. ഡബ്ലിയു വർഗീസ്, മൈക്കിൾ ജോയ് (മിക്കി) തുടങ്ങിയവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു.
തുടർന്ന് ജോയിന്റ് സെക്രട്ടറി ഡോ. റെയ്‌ന റോക്ക് നന്ദി രേഖപ്പെടുത്തി. ഡിന്നറിനു ശേഷം യോഗം സമാപിച്ചു.
ജീമോൻ റാന്നി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വൈറ്റ് ഹൗസിൽ ട്രംപ് തിരിച്ചെത്തിയോ? വെസ്റ്റ് വിംഗിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ പുറത്ത്,
ട്രംപിനെ സമ്മർദ്ദത്തിലാക്കാൻ ഇറാൻ്റെ പുതിയ നീക്കം: പശ്ചിമേഷ്യയിൽ നയതന്ത്ര യുദ്ധം മുറുകുന്നു
ഇറാന് മേൽ സമ്മർദ്ദം ശക്തമാക്കി ട്രംപും ഇസ്രായേലും; കാണാതായ അമേരിക്കൻ പൈലറ്റിനായി തിരച്ചിൽ
ഐ.പി.സി.എൻ.എ ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തിൽ 'കേരളം ഇലക്ഷൻ ഡിബേറ്റ് 2026' ഏപ്രിൽ 6ന്