നെതന്യാഹു ഗാസ പൂർണ്ണമായി പിടിച്ചടക്കാൻ ഒരുങ്ങുന്നു 

AUGUST 6, 2025, 10:31 AM

ബന്ദികളുടെ വിഷയത്തിൽ കാനഡയേയും യൂറോപ്പിനെയും കുറ്റപ്പെടുത്തി ഹക്കബി

വാഷിംഗ്ടൺ ഡിസി: ഗാസ പൂർണ്ണമായും പിടിച്ചടക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തീരുമാനിച്ചതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി മന്ത്രിസഭാ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. 

ഹമാസിനെ പരാജയപ്പെടുത്തുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്യുക എന്നതിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് നെതന്യാഹു പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം, ഇസ്രായേലിലെ യു.എസ്. അംബാസഡർ മൈക്ക് ഹക്കബി, ബന്ദികളുടെ വിഷയത്തിൽ കാനഡ, ഫ്രാൻസ്, യുകെ തുടങ്ങിയ രാജ്യങ്ങളെ വിമർശിച്ചു. ഈ രാജ്യങ്ങൾ ഹമാസിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും, ബന്ദികളുടെ മോചനത്തിന് ഇത് തടസ്സമാകുമെന്നും ഹക്കബി പറഞ്ഞു. 

ഹമാസ് ഗാസയിലെ ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ ഹമാസിന്റെ വ്യാജ പ്രചാരണങ്ങളെ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam