നാസയുടെ സാഹസിക ബഹിരാകാശ ദൗത്യം പരാജയപ്പെട്ടു: 'സ്വിഫ്റ്റ്' ടെലിസ്‌കോപ്പ് ഭൂമിയിൽ പതിക്കും

AUGUST 19, 2026, 9:39 PM

വാഷിംഗ്‌ടൺ:  ഭ്രമണപഥത്തിൽ നിന്ന് താഴേക്ക് പതിച്ചുകൊണ്ടിരിക്കുന്ന തങ്ങളുടെ പ്രശസ്തമായ ബഹിരാകാശ ടെലിസ്‌കോപ്പിനെ രക്ഷിക്കാനുള്ള നാസയുടെ സാഹസിക ദൗത്യം പരാജയപ്പെട്ടു. ബഹിരാകാശ പേടകങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനുള്ള പുതിയ സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത 'ലിങ്ക്' എന്ന പരീക്ഷണാത്മക പേടകത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് ദൗത്യം പരാജയത്തിലേക്ക് വഴിമാറിയത്.

സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ് സ്പേസ്  നിർമ്മിച്ച് ജൂലൈയിൽ വിക്ഷേപിച്ച 'ലിങ്ക്' പേടകം ഉപയോഗിച്ച് 2004 മുതൽ പ്രവർത്തിക്കുന്ന 'നീൽ ഗെഹ്‌റൽസ് സ്വിഫ്റ്റ് ഒബ്‌സർവേറ്ററി'യുടെ  ഭ്രമണപഥം ഉയർത്താനായിരുന്നു നാസയുടെ ലക്ഷ്യം. എന്നാൽ വിക്ഷേപണത്തിന് തൊട്ടുപിന്നാലെ പേടകത്തിന്റെ ദിശ നിയന്ത്രിക്കുന്ന ഹാർഡ്‌വെയറിലും ത്രസ്റ്റർ എഞ്ചിനുകളിലും തകരാറുകൾ സംഭവിക്കുകയും പേടകം കറങ്ങാൻ തുടങ്ങുകയും ചെയ്തതോടെ ഭൂമിയുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെടുകയായിരുന്നു.

സൗര കൊടുങ്കാറ്റുകളെ  തുടർന്ന് സ്വിഫ്റ്റ് ടെലിസ്‌കോപ്പ് പ്രതീക്ഷിച്ചതിലും വേഗത്തിൽ ഭൂമിയിലേക്ക് പതിക്കാൻ തുടങ്ങിയതോടെയാണ് 30 മില്യൺ ഡോളർ ചെലവഴിച്ച് കാറ്റലിസ്റ്റ് കമ്പനിക്ക് നാസ ഈ കരാർ നൽകിയത്. ഗാമാ-റേ വികിരണങ്ങളെക്കുറിച്ച് പഠിക്കാൻ 2004-ൽ വിക്ഷേപിച്ച സ്വിഫ്റ്റിന് ഏഴ് വർഷത്തെ ആയുസ്സാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 21 വർഷമായി അത് വിജയകരമായി പ്രവർത്തിച്ചുവരികയായിരുന്നു.

vachakam
vachakam
vachakam

ഭ്രമണപഥം ഉയർത്താൻ സാധിക്കാത്ത സാഹചര്യത്തിൽ, ഈ വർഷം അവസാനത്തോടെ സ്വിഫ്റ്റ് ടെലിസ്‌കോപ്പ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുകയും കത്തിയമരുകയും ചെയ്യുമെന്നാണ് നാസ വ്യക്തമാക്കുന്നത്. വളരെ പെട്ടെന്ന് നടപ്പിലാക്കാൻ ശ്രമിച്ച ഈ ദൗത്യം വലിയ റിസ്ക് നിറഞ്ഞതായിരുന്നുവെന്നും, തകരാറുകൾ പരിഹരിച്ച് ലിങ്ക് പേടകത്തെക്കൊണ്ട് മറ്റ് വല്ല ലക്ഷ്യങ്ങളും കൈവരിക്കാൻ സാധിക്കുമോ എന്ന് പരിശോധിച്ച് വരികയാണെന്നും നാസയും കാറ്റലിസ്റ്റും അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam