കാണാതായ കുട്ടിയെ കണ്ടെത്തി പ്രതി പിടിയിൽ, അംബർ അലർട്ട് പിൻവലിച്ചു

FEBRUARY 23, 2026, 9:18 AM

ഫീനിക്‌സ് : വെള്ളിയാഴ്ച രാത്രി കാണാതായ കെഹ്‌ലാനി റോജേഴ്‌സിനെ (3 വയസ്സ്) ഞായറാഴ്ച രാവിലെ ഫീനിക്‌സിൽ നിന്ന് സുരക്ഷിതയായി കണ്ടെത്തി.

കുട്ടിയെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്ന മറീന നൊറിഗ (23) എന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഒരു ഗ്യാസ് സ്റ്റേഷന് സമീപം ഇവരെ കണ്ട നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ രക്ഷിക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

vachakam
vachakam
vachakam

സഹായം ആവശ്യപ്പെട്ടതിനെത്തുടർന്ന് കുട്ടിയുടെ പിതാവ് മറീനയ്ക്ക് സ്വന്തം വീട്ടിൽ അഭയം നൽകിയിരുന്നു. എന്നാൽ വെള്ളിയാഴ്ച രാത്രി പെട്ടെന്ന് കുട്ടിയെയും കൊണ്ട് ഇവർ അപ്രത്യക്ഷമാവുകയായിരുന്നു.

കുട്ടി ആരോഗ്യവതിയാണെന്നും നിലവിൽ സുരക്ഷിതയാണെന്നും അധികൃതർ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന അംബർ അലർട്ട് പിൻവലിച്ചു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam