മന്ത്ര ശാക്തേയം 2027 ഹൈന്ദവ മഹാ സമ്മേളനത്തിന് ആധ്യാത്മികമായ ഊർജം പകരാൻ
മൂകാംബികയിൽ ആദിപരാശക്തിയുടെ അനുഗ്രഹത്തോടെ ആത്മീയ ശുഭാരംഭം.
ശാക്തേയാനുഭവങ്ങളുടെ നവദിശയിൽ, ആദിപരാശക്തിയുടെ പാദാര വിന്ദങ്ങളിൽ തൊട്ട് ആരംഭിക്കുന്ന ഈ ദിവ്യയാത്ര, ശാക്തേയം 2027 എന്ന മഹാസമ്മേളനത്തിനുള്ള ആത്മീയ ശക്തിയും ദൈവിക ദിശാനിർദേശവും പകരുന്നതിന്റെ ആദ്യപടിയാണ്.
മന്ത്ര പ്രസിഡന്റ് കൃഷ്ണരാജ് മോഹനന്റെ നേതൃത്വത്തിൽ മൂകാംബിക ക്ഷേത്രത്തിന്റെ പ്രധാന കാർമികനായ നരസിംഹ അഡിഗ ഹൈന്ദവ സമ്മേളനത്തിലേക്കുള്ള വിഗ്രഹം പൂജിച്ചു ആശീർ വദിക്കും. പിന്നീട് പൂജിച്ച വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷം ആവും സമ്മേളന നഗരിയിലേക്ക് എത്തുക. ബ്രഹ്മശ്രീ മനോജ് നമ്പൂതിരിയുടെ ആചാര്യനേതൃത്വത്തിൽ കൂടിയാണ് ഓഗസ്റ്റ് 5ന പ്രസ്തുത ചടങ്ങുകൾ നടത്തപ്പെടുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
