ഏപ്രിൽ 6ന് ബെഥേനു എലിമെന്ററി സ്‌കൂളിൽ സംഘടിപ്പിച്ച മന്ത്ര കൺവൻഷൻ ശുഭാരംഭവും, വാഷിംഗ്ടൺ ഡിസി ചാപ്ടർ ഉദ്ഘാടനവും വാഷിംഗ്ടൺ ഡിസി മെട്രോ റീജിയണിലെ മലയാളീ കമ്മ്യൂണിറ്റിയിൽ ഒരു ഉത്സവ പ്രതീതി ജനിപ്പിച്ചു. അഞ്ജലി വാരിയരുടെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ മന്ത്ര പ്രസിഡന്റ് ശ്യാം ശങ്കർ ആയിരുന്നു മുഖ്യ അതിഥി.
വസുദൈവ കുടുംബകം എന്ന ആശയത്തിൽ ഊന്ആണ് മന്ത്ര പ്രവർത്തിക്കുന്നത് എന്ന് വാഷിംഗ്ടൺ ഡിസി ചാപ്ടർ പ്രസിഡന്റ് സരൂപാ അനിൽ സ്വാഗത പ്രസംഗത്തിൽ സൂചിപ്പിച്ചപ്പോൾ,മന്ത്രയുടെ ലക്ഷ്യങ്ങളെ പ്പറ്റി ശ്യാം ശങ്കർ അദ്ദേഹത്തിന്റെ അധ്യക്ഷ പ്രസംഗത്തിൽ വിശദമായി പ്രതിപാദിച്ചു. സനാതന ധർമം പരിപാലിക്കുന്നതിലൂടെ ലോകസമാധാനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകാൻ മന്ത്ര കുടുംബത്തിന് സാധിക്കും എന്ന് മന്ത്ര ജനറൽ സെക്രട്ടറി ഷിബു ദിവാകരൻ പ്രത്യാശ പ്രകടിപ്പിച്ചു.
കേരള കൾചറൽ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റൻ ഡിസി, കേരള അസോസിയേഷൻ ഓഫ് ഗ്രെയ്ടർ വാഷിംഗ്ടൺ, നായർ സൊസൈറ്റി ഓഫ് ഗ്രെയ്ടർ വാഷിംഗ്ടൺ, ശിവഗിരി ഫൗണ്ടേഷൻ ഓഫ് നോർത്ത് അമേരിക്ക, ദുർഗ ടെംപിൾ എന്നിവയുടെ പ്രതിനിധികൾ മന്ത്രക്ക് ആശസകൾ അർപ്പിച്ചു. മനോഹരമായ കലാപ്രകടനങ്ങൾ പരിപാടിക്ക് കൂടുതൽ മിഴിവേകി. സനാതനധർമ്മം പരിപാലിക്കുന്നതിനായി നൽകിയ സംഭാവനകളെ മാനിച്ചു സത്യാ മേനോനെ, മന്ത്ര ട്രസ്റ്റീ ബോർഡ് വൈസ് ചെയർ ഡോക്ടർ രേഖ മേനോൻ ഹാരാർപ്പണം നൽകി ആദരിച്ചു.
പുതിയ തലമുറയിലെ കുട്ടികളിലെ കലാവാസന പരിപോഷിപ്പിക്കുന്നതിന് നൽകുന്ന സംഭാവനകളെ മാനിച്ചു കെ.സി.എസ് പ്രസിഡന്റ് കൂടി ആയ അനീഷ് സേനനെ ചെയർ പൊന്നാട നൽകി ആദരിക്കുകയുണ്ടായി. ഈ വർഷം ജൂലൈയിൽ ഷാർലറ്റ് മന്ത്ര ശിവോഹം കൺവെൻഷനിലേക്ക് കൺവൻഷൻ ചെയർ വിനോദ് ശ്രീകുമാറും, കൺവൻഷൻ ടീം മെമ്പർ അരുൺ നായരും ഏവരെയും ക്ഷണിക്കുകയും, കൺവൻഷന് മുന്നോടിയായുള്ള ഒരുക്കങ്ങളെക്കുറിച്ചു വിശദീകരിക്കുകയും ചെയ്തു. മന്ത്ര ക്യടുംബത്തിലെ മുതിർന്ന അംഗങ്ങളായ മോഹൻകുമാറും, സത്യാ മേനോനും ഒരുമിച്ചു കുട്ടികൾക്ക് വിഷു കൈനീട്ടം നൽകുകയുണ്ടായി. ജൂലൈയിൽ ഷാർലറ്റിൽ കാണാം എന്ന ശുഭ പ്രതീക്ഷയോടെ ആണ് അത്താഴത്തിനു ശേഷം ഏവരും പിരിഞ്ഞത്.
സരൂപ അനിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്