കാമുകിയെയും രണ്ട് വാടകക്കാരെയും കുത്തിക്കൊലപ്പെടുത്തിയ പ്രതിക്കു മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ

JUNE 10, 2026, 12:25 AM

ന്യൂയോർക്ക്: വാടക കുടിശ്ശികയെയും കുടുംബപ്രശ്‌നങ്ങളെയും ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാമുകിയെയും രണ്ട് വാടകക്കാരെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ന്യൂയോർക്ക് സ്വദേശി 56 കാരനായ ഡാനിയൽ ഡേവിഡിന് ചൊവ്വാഴ്ച മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

മൂന്ന് കൊലപാതകങ്ങൾക്കും വെവ്വേറെയാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 33 വർഷത്തെ തടവ് ശിക്ഷ ലഭിക്കുമായിരുന്ന ഒത്തുതീർപ്പ് വ്യവസ്ഥ  പ്രതി നിരസിച്ചതിനെ തുടർന്നാണ് കോടതി കർശനമായ ശിക്ഷാ നടപടിയിലേക്ക് കടന്നത്. 2023 നവംബറിലായിരുന്നു

യുഎസിലെ ക്വീൻസിൽ രാജ്യത്തെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. കാമുകിയായ കോളിൻ ഫീൽഡ്‌സ്, വാടകക്കാരായ വെയ്ൻ തോമസ്, എവറ്റ് സ്വീനി എന്നിവരെയാണ് ഡേവിഡ് ഡാനിയേൽ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

vachakam
vachakam
vachakam

കൊലപാതകത്തിന് ശേഷം പ്രതി സ്വയം പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam