ന്യൂയോര്‍ക്ക്: ഗോള്‍ഫ് ക്ലബ്ബില്‍വച്ച് ട്രംപിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഒരാള്‍ കുറ്റക്കാരെന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി. കഴിഞ്ഞ വര്‍ഷം ഡൊണാള്‍ഡ് ട്രംപിന്റെ ഫ്‌ളോറിഡ ഗോള്‍ഫ് ക്ലബിന് സമീപം തോക്കുമായി പതിയിരുന്ന ആളെ ചൊവ്വാഴ്ചയാണ് അന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ട്രംപിനെ വധിക്കാന്‍ ശ്രമിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇന്റര്‍നാഷണല്‍ ഗോള്‍ഫ് ക്ലബ്ബില്‍ ട്രംപ് ഗോള്‍ഫ് കളിക്കുന്നതിനിടെ വേലിയിലൂടെ റൈഫിള്‍ ചൂണ്ടി, അന്നത്തെ മുന്‍ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ട്രംപിനെ കൊല്ലാന്‍ 59 കാരനായ റയാന്‍ റൗത്ത് ഉദ്ദേശിച്ചിരുന്നതായി ജൂറി കണ്ടെത്തി.
ഒരു ഫെഡറല്‍ ഏജന്റിനെ തടസ്സപ്പെടുത്തല്‍, ആയുധ കുറ്റകൃത്യങ്ങള്‍ എന്നിവയുള്‍പ്പെടെ റൗത്ത് നേരിട്ട മറ്റ് നാല് കുറ്റങ്ങളിലും അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി. പരമാവധി ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
