വൈറ്റ് ഹൗസിലെ അത്താഴവിരുന്നിനിടെ ഉണ്ടായ വെടിവയ്പ്പ്; പ്രതിയ്‌ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

APRIL 27, 2026, 7:44 PM

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലെ അത്താഴ വിരുന്നിനിടെ വെടിവയ്പ്പ് നടത്തിയ ആള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. അമേരിക്കന്‍ പ്രസിഡന്റിനെയും മറ്റ് ഉന്നത വ്യക്തികളെയും ലക്ഷ്യം വെച്ചുള്ള നീക്കമായി കണക്കാക്കി വധശ്രമം ഉള്‍പ്പെടെയുള്ള ഗുരുതരമായ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അതീവ സുരക്ഷാ മേഖലയായ വൈറ്റ് ഹൗസിന് പുറത്താണ് സംഭവം നടന്നത്.

വൈറ്റ് ഹൗസിന് സമീപം വെടിയൊച്ച കേട്ടതിനെത്തുടര്‍ന്ന് സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തുകയും പ്രസിഡന്റ് മറ്റ് അഥിതികളേയും സുരക്ഷിതമായി മാറ്റുകയും ചെയ്തിരുന്നു. അതേസമയം സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ പ്രതിക്ക് പരിക്കേറ്റു. ഇയാളെ പിന്നീട് കസ്റ്റഡിയിലെടുക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവ സമയത്ത് പ്രസിഡന്റ് വൈറ്റ് ഹൗസിനുള്ളില്‍ സുരക്ഷിതനായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷാ വീഴ്ചയുണ്ടായോ എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടന്ന് വരികയാണ്.

കൂടാതെ പ്രതിയുടെ ലക്ഷ്യത്തെക്കുറിച്ചും പശ്ചാത്തലത്തെക്കുറിച്ചും അന്വേഷണ ഏജന്‍സികള്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam