ന്യൂയോർക്: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'മലങ്കര സഭാതാരക'യുടെ ജന്മമാസമായ ജനുവരി, 'സഭാതാരക മാസമായി' സഭ ആചരിക്കുന്നു.
133 വർഷത്തെ സുദീർഘമായ ദൗത്യം പൂർത്തിയാക്കിയ സഭാതാരകയുടെ ജന്മമാസമായ ജനുവരിയാണ് താരക മാസമായി ആചരിക്കുന്നത്.
സഭാതാരകയുടെ പ്രചാരണം വർദ്ധിപ്പിക്കുക, കൂടുതൽ വായനക്കാരെയും വരിക്കാരെയും കണ്ടെത്തുക. 'ഓരോ മാർത്തോമ്മാ ഭവനത്തിലും ഒരു സഭാതാരക' എന്ന ലക്ഷ്യം കൈവരിക്കാനായി ഇടവക തലത്തിൽ വരിക്കാരുടെ എണ്ണം വർദ്ധിപ്പിക്കുക എന്നിവയാണ് ഈ മാസാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.,
മലയാളത്തിന് പുറമെ ഇംഗ്ലീഷ് പതിപ്പും ഓൺലൈനായി ലഭ്യമാണ്.വാർഷിക വരിസംഖ്യ 200 രൂപയും, ആജീവനാന്ത വരിസംഖ്യ 3500 രൂപയുമാണ്. 10 പുതിയ വരിക്കാരെ ചേർക്കുന്നവർക്ക് ഒരു വർഷത്തെ താരക സൗജന്യമായി ലഭിക്കും.
എല്ലാ കുടുംബങ്ങളും വരിക്കാരായ ഇടവകകളെ 'സമ്പൂർണ്ണ താരക ഇടവക' ആയി പ്രഖ്യാപിക്കും.
മെത്രാപ്പോലീത്തയുടെ കത്തുകൾ, സഭാ വാർത്തകൾ, സാമൂഹിക പ്രസക്തിയുള്ള ലേഖനങ്ങൾ, ഭക്തിനിർഭരമായ ചിന്തകൾ എന്നിവ ഉൾക്കൊള്ളുന്ന സഭാതാരകയുടെ വായനയിലൂടെ സഭയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ മെത്രാപ്പോലീത്ത ഡോ. തിയോഡോഷ്യസ് മാർ തോമ സർക്കുലറിലൂടെ ആഹ്വാനം ചെയ്തു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാൻ വലിയ വില നൽകേണ്ടി വരും; വെടിനിർത്തൽ കരാർ തള്ളിയതിന് പിന്നാലെ കടുത്ത
ഇന്ത്യക്കാർ 'പുതിയ എണ്ണയും കൽക്കരിയുമാണ്'; അമേരിക്കയെ തിരുത്തി കുടിയേറ്റ വിദഗ്ധൻ; എച്ച്-1ബി വിസയിലെ
ട്രംപിന്റെ നരകം കാണിക്കുമെന്ന അന്ത്യശാസനം പുല്ലുപോലെ തള്ളി ഇറാൻ; വെടിനിർത്തലില്ലെന്ന് പ്രഖ്യാപനം; ഹോർമുസ്
ചരിത്രം കുറിച്ച് ആർട്ടെമിസ് ദൗത്യം; ചന്ദ്രനിലെത്തി നാസയുടെ യാത്രികർ; ഭൂമിയിൽ നിന്നുള്ള ദൂരത്തിൽ