വെനസ്വേല റെയ്ഡിൽ 75 പേർ കൊല്ലപ്പെട്ടതായി സ്ഥിതീകരണം 

JANUARY 7, 2026, 8:58 PM

വെനസ്വേല പ്രസിഡന്റ് നിക്കോളസ് മദുരോയെ പിടിക്കാൻ നടത്തിയ യു.എസ്. സൈനിക റെയ്ഡ് സമയത്ത് ഏകദേശം 75 പേർ കൊല്ലപ്പെട്ടതായി വ്യക്തമാക്കി യു.എസ്. ഔദ്യോഗികർ. ഇവയിൽ വെന്നസുവേലയുടെ സുരക്ഷാ സേനയും, ക്യൂബൻ സേനയും, സിവിലിയനുകളും ഉൾപ്പെടുന്നു എന്നാണ് ലഭിക്കുന്ന വിവരം.

മദുരോയുടെ ഔദ്യോഗിക ആസ്ഥാനത്ത് ആണ് റെയ്ഡ് നടന്നത്. ആക്രമണ സമയത്ത് വെടിവെയ്പ്പ് ഉണ്ടായി. എന്നാൽ യു.എസ്. സൈനികർ മരണപെട്ടില്ല. ഏഴ് സൈനികർക്ക് പരിക്ക് സംഭവിച്ചു.

അതേസമയം റെയ്ഡിൽ ഏകദേശം 100 പേർ കൊല്ലപ്പെട്ടതായും കൊല്ലപ്പെട്ടവരിൽ സുരക്ഷാ സേനാ അംഗങ്ങളും, ക്യൂബൻ സേനാംഗങ്ങളും ഉൾപ്പെടുന്നു എന്നും വെനസ്വേലയുടെ ഔദ്യോഗിക കണക്കുകൾ പറയുന്നു. വെന്നസുവേല സൈന്യം കൊല്ലപ്പെട്ട സൈനികർക്ക് ശവസംസ്‌കാര ചടങ്ങ് നടത്തി. അറ്റോർണി ജനറൽ റെയ്ഡിനെ “യുദ്ധക്രിമിനൽ” എന്ന് വിളിച്ചു.

vachakam
vachakam
vachakam

യു.എസ്. നടത്തിയ റെയ്ഡ് ലോകമാകെ വലിയ ആശങ്കയും വിമർശനവും ആണ് ഉയർത്തിയത്. മനുഷ്യജീവിത നഷ്ടം, സിവിലിയൻസിന്റെ ഉൾപ്പെടെയുള്ള മരണം, എന്നിവയിലൂടെ അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശങ്ങളും ലംഘിച്ചെന്നാണ് ചില വിദേശ നിരീക്ഷകർ പറയുന്നത്. യുഎസ് ഭരണകൂടം, സംഭവത്തെ അഭ്യന്തര നയം / സുരക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി വ്യാഖ്യാനിച്ചു, എന്നാൽ പല രാജ്യങ്ങളും അതിനെ വിമർശിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam