വാഷിങ്ടന്‍: വെനസ്വേലയന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയേയും ന്യൂയോര്‍ക്ക് കോടതിയില്‍ ഹാജരാക്കി. തടവില്‍ പാര്‍പ്പിച്ച സ്ഥലത്ത് നിന്നും ഹെലികോപ്റ്ററിലും കവചിത വാഹനത്തിലുമായാണ് മഡുറോയേയും ഭാര്യ സിലിയ ഫ്‌ളോറസിനെയും കോടതിയില്‍ ഹാജരാക്കിയത്. ആയുധധാരികളായ ഒട്ടേറെ പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയും ഇവര്‍ക്ക് ഉണ്ടായിരുന്നു. 2020 ല്‍ റജിസ്റ്റര്‍ ചെയ്ത ലഹരികടത്ത് കേസിലാണ് മഡുറോ വിചാരണ നേരിടാന്‍ പോകുന്നത്.
ടണ്‍ കണക്കിനു കൊക്കെയ്ന്‍ യുഎസിലേക്ക് കടത്താന്‍ സഹായിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് മഡുറോയ്‌ക്കെതിരെയുള്ള 25 പേജുള്ള കുറ്റപത്രത്തിലുള്ളത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് വെനസ്വേലയില്‍ യുഎസ് സൈന്യം ഓപ്പറേഷന്‍ നടത്തി മഡുറോയെയും ഭാര്യയേയും പിടികൂടിയത്. ശേഷം യുഎസ് നേവിയുടെ കപ്പലിലാണ് അമേരിക്കയില്‍ എത്തിച്ചത്. ബ്രൂക്ലിനിലെ മെട്രോപൊളിറ്റന്‍ തടവുപാളയത്തിലാണ് ഇവരെ പാര്‍പ്പിച്ചത്.
അതേസമയം കോടതിയില്‍ മഡുറോയ്ക്കും അഭിഭാഷകന്‍ ഉണ്ടാവും. വെനസ്വേലയുടെ ഭരണത്തലവന്‍ എന്ന പരിഗണനയില്‍ മഡുറോയെ വിചാരണയില്‍നിന്ന് ഒഴിവാക്കണമെന്നു അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
