ജർമ്മനിയിലെ പ്രാദേശിക തെരഞ്ഞെടുപ്പ് ജയം: എലോൺ മാസ്‌കിന് നന്ദി അറിയിച്ച് തീവ്രവലതുപക്ഷ പാർട്ടി എ.എഫ്.ഡി

SEPTEMBER 7, 2026, 7:31 AM

ന്യൂയോർക് /ജർമ്മനി: ജർമ്മനിയിലെ സാക്‌സണിആൻഹാൾട്ട് സംസ്ഥാന തെരഞ്ഞെടുപ്പിൽ നേടിയ ചരിത്രപരമായ വിജയത്തിന് പിന്നാലെ, പിന്തുണ നൽകിയ ശതകോടീശ്വരൻ എലോൺ മാസ്‌കിന് നന്ദി പറഞ്ഞ് തീവ്രവലതുപക്ഷ പാർട്ടിയായ 'ആൾട്ടർനേറ്റീവ് ഫോർ ഡോയ്ച്‌ലാൻഡ്' (AfD). പാർട്ടി നേതാവ് ഉൾറിച്ച് സീഗ്മണ്ട് എക്‌സിലൂടെയാണ് മാസ്‌കിന് നന്ദിയറിയിച്ചതും കൂടുതൽ സഹകരണം വാഗ്ദാനം ചെയ്തതും.

44.4% വോട്ട് നേടിയാണ് എ.എഫ്.ഡി വൻ വിജയം കുറിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജർമ്മനിയിൽ ഒരു തീവ്രവലതുപക്ഷ പാർട്ടി അധികാരത്തിലെത്തുന്നത് ഇതാദ്യമായാണ്.

അതേസമയം, ഈ തെരഞ്ഞെടുപ്പ് ഫലം യൂറോപ്പിന് ഒരു താക്കീതാണെന്ന് ഫ്രഞ്ച് യൂറോപ്പ് മന്ത്രി ബെഞ്ചമിൻ ഹദാദ് മുന്നറിയിപ്പ് നൽകി. എ.എഫ്.ഡിയുടെ റഷ്യൻ അനുകൂല നിലപാടുകളും വിദേശ തൊഴിലാളികൾക്കെതിരായ നയങ്ങളും ജർമ്മൻ സാമ്പത്തിക മേഖലയെയും സുരക്ഷയെയും ദോഷകരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധരും ആശങ്ക പ്രകടിപ്പിക്കുന്നു

vachakam
vachakam
vachakam

പി പി ചെറിയാൻ


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam