ടാംപ (ഫ്‌ളോറിഡ): മണ്ഡലമകരവിളക്ക് തീർത്ഥാടന കാലത്തോടനുബന്ധിച്ച് വടക്കേ അമേരിക്കയിലെ അയ്യപ്പ ഭക്തർക്കായി കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (KHNA) എല്ലാ ബുധനാഴ്ചയും ഓൺലൈൻ 'മണ്ഡലകാല അയ്യപ്പ ഭജന' നടത്തുന്നു.
കേരളത്തിന്റെ തനത് ആചാരങ്ങൾ അമേരിക്കയിൽ നിലനിർത്തുന്നതിന്റെ ഭാഗമായാണ് കെ.എച്ച്.എൻ.എ എല്ലാ ബുധനാഴ്ച്ചയും മകരവിളക്ക് വരെ ഭജന സംഘടിപ്പിക്കുന്നത്.
ഈ ആഴ്ചത്തെ (ഡിസംബർ 17, 2025) ഭജനയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ATHMA) ആണ്.
ഇന്ന് വൈകിട്ട് ഈസ്റ്റേൺ സമയം 7:00 PM മുതൽ 8:30 PM വരെ യാണ് സൂമിൽ കൂടിയുള്ള ഭജന.
മീറ്റിംഗ് ഐഡി: 882 7522 4714
മണ്ഡലകാലത്ത് അയ്യപ്പഭക്തർക്ക് ഒരുമിച്ച് ഭജനയിൽ പങ്കെടുക്കാനും ആത്മീയമായി ഒത്തുചേരാനും ഈ ഓൺലൈൻ സംരംഭം സഹായകമാകും.
കൂടുതൽ വിവരങ്ങൾക്ക് ജയപ്രകാശ് നായർ 845-507-2621, റീത്ത അനിൽ (റ്റാമ്പാ) 813-326-7737
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇന്ത്യക്കാർ 'പുതിയ എണ്ണയും കൽക്കരിയുമാണ്'; അമേരിക്കയെ തിരുത്തി കുടിയേറ്റ വിദഗ്ധൻ; എച്ച്-1ബി വിസയിലെ
ട്രംപിന്റെ നരകം കാണിക്കുമെന്ന അന്ത്യശാസനം പുല്ലുപോലെ തള്ളി ഇറാൻ; വെടിനിർത്തലില്ലെന്ന് പ്രഖ്യാപനം; ഹോർമുസ്
ചരിത്രം കുറിച്ച് ആർട്ടെമിസ് ദൗത്യം; ചന്ദ്രനിലെത്തി നാസയുടെ യാത്രികർ; ഭൂമിയിൽ നിന്നുള്ള ദൂരത്തിൽ
ഇറാന്റെ എണ്ണക്കണ്ണായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ കരസേനാ നീക്കത്തിന്റെ പ്ലാൻ പുറത്ത്