കേരള ലിറ്റററി സൊസൈറ്റി, ഡാലസ് പ്രവാസി കഥ - കവിത പുരസ്‌കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു

MARCH 29, 2026, 12:47 AM

ഡാലസ് : അമേരിക്കയിൽ സർഗ വാസനയുള്ള മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനായി 1992ൽ ഡാലസിൽ ആരംഭിച്ച എഴുത്തുകാരുടെയും സാഹിത്യ ആസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി പ്രവാസി ഇന്ത്യക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന പ്രവാസി കഥ - കവിത പുരസ്‌കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് രണ്ട് അവാർഡുകളും.  

സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റായ മലയാള കവി മനയിൽ ജേക്കബ് 2021ൽ നമ്മെ വിട്ടുപിരിഞ്ഞു. 2022 മുതൽ എല്ലാ വർഷവും അദ്ദേഹത്തിന്റെ സ്മരണാർത്ഥം മികച്ച കവിതയ്ക്ക് അവാർഡ് നൽകി വരുന്നു.

2024ൽ നമ്മെ വിട്ടുപിരിഞ്ഞ കെ.എൽ. എസിന്റെ സ്ഥാപക നേതാവും സാഹിത്യകാരനുമായ എബ്രഹാം തെക്കേമുറിയുടെ നാമത്തിലുള്ള കഥാ പുരസ്‌കാരവും കഴിഞ്ഞ വർഷം മുതൽ നൽകി വരുന്നു.

vachakam
vachakam
vachakam


ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന മലയാളം എഴുത്തുകാർക്കാണ് മത്സരത്തിൽ പങ്കെടുക്കാനാവുക. രചനകൾ മൗലികമായിരിക്കണം. പുസ്തകരൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ വഴി പ്രസിദ്ധീകരിക്കാത്തതായിരിക്കണം. രചനകൾ മതസ്പർദ്ധ വളർത്തുന്നതോ കക്ഷി രാഷ്ട്രീയപരമായതോ വ്യക്തിഹത്യ നടത്തുന്ന തരത്തിലോ ആകരുത്.  

സജീവ സാഹിത്യ പ്രതിഭകളായ മൂന്ന് അംഗങ്ങൾ അടങ്ങുന്ന രണ്ട് കമ്മറ്റികൾ രചനകൾ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നതും, നാട്ടിൽ നിന്നുള്ള പ്രശസ്ഥരായ വിധികർത്താക്കൾ അന്തിമ വിജയികളെ കണ്ടെത്തുന്നതുമായിരിക്കും.   

vachakam
vachakam
vachakam

അവാർഡ് പ്രഖ്യാപനം കെ.എൽ.എസ് ഫേസ്ബുക്ക് പേജിലും വെബ് സൈറ്റിലും മുഖ്യധാരാ ഓൺലൈൻ മാധ്യമങ്ങളിലും മെയ് 31ന് പ്രസിദ്ധീകരിക്കും.

രചയിതാവിന്റെ പേരു വയ്ക്കാതെ കൃതികൾ റ്റൈപ്പ് ചെയ്ത് പി.ഡി.എഫ് ആയി ഇമെയിലിലൂടെയാണ് അയയ്‌ക്കേണ്ടതാണ്. ഒരാളിൽ നിന്നു ഒരു കവിത / കഥ മാത്രമേ മൽസരത്തിനായി സ്വീകരിക്കുകയുള്ളൂ. കൃതികൾ സമർപ്പിക്കേണ്ട അവസാന തിയതി 2026 ഏപ്രിൽ 30. അയക്കേണ്ട വിലാസം: Email : [email protected]

പൊതുനിബന്ധനകൾ. 

vachakam
vachakam
vachakam

1. ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന മലയാളം ഏഴുത്തുകാർക്ക് മാത്രം ഇതിൽ പങ്കെടുക്കാവുന്നതാണ്.

2. രചനകൾ മൗലികമായിരിക്കണം. പുസ്തകരൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ വഴി പ്രസിദ്ധീകരിക്കാത്തതായിരിക്കണം. 

3. രചനകൾ മതസ്പർദ്ധ വളർത്തുന്നതോ, കക്ഷി രാഷ്ട്രീയപരമായതോ, വ്യക്തിഹത്യ നടത്തുന്ന തരത്തിലോ ആകരുത്.

4. മലയാള കവിതയും കഥയുമാണ് പരിഗണിക്കപ്പെടുന്നത്.

5. മുൻ വർഷങ്ങളിൽ അയച്ചു തന്ന കൃതി ഈ വർഷം സ്വീകരിക്കുന്നതല്ല.

6. മുൻ വർഷങ്ങളിൽ ഈ അവാർഡുകൾ നേടിയവരും ഈ വർഷത്തെ  കെ.എൽ.എസ് കമ്മറ്റി മെംബർമാരും മത്സരത്തിൽ പങ്കെടുക്കുവാൻ അർഹരല്ല.

7. സജീവ സാഹിത്യ പ്രതിഭകളായ മൂന്ന് അംഗങ്ങൾ അടങ്ങുന്ന രണ്ട് കമ്മറ്റികൾ രചനകൾ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നതും, നാട്ടിൽ നിന്നുള്ള പ്രശസ്ഥരായ വിധികർത്താക്കൾ അന്തിമ വിജയികളെ കണ്ടെത്തുന്നതുമാണ്.   

8. അവാർഡ് പ്രഖ്യാപനം കെ.എൽ.എസ് ഫേസ്ബുക്ക് പേജിലും, വെബ്‌സൈറ്റിലും, മുഖ്യധാരാ ഓൺലൈൻ മാധ്യമങ്ങളിലും മെയ് 31ന് പ്രസിദ്ധീകരിക്കുന്നതാണ്.

9. രചയിതാവിന്റെ പേരു വയ്ക്കാതെ കൃതികൾ റ്റൈപ്പു ചെയ്ത് പി.ഡി.എഫ് ആയി ഇമെയിലിലൂടെ അയയ്‌ക്കേണ്ടതാണ്.

10. പ്രത്യേക പേജിൽ പേരും അഡ്രസും ടെലിഫോൺ നമ്പരും ഇമെയിൽ അഡ്രസും മറ്റു വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കണം.

11. ഒരാളിൽ നിന്നു ഒരു കവിത / കഥ മാത്രമേ മൽസരത്തിനായി സ്വീകരിക്കുകയുള്ളൂ.

12. കഥ എട്ടു പേജിലും, കവിത രണ്ടു പേജിലും കവിയാൻ പാടില്ല.

13. സൃഷ്ടികൾ സമർപ്പിക്കേണ്ടുന്ന അവസാന തിയതി 2026 ഏപ്രിൽ 30.

14. കൃതികൾ അയക്കേണ്ട വിലാസം: Email : [email protected]

കൂടുതൽ വിവരങ്ങൾ കെ.എൽ.എസ് സെക്രട്ടറി ബാജി ഓടംവേലി (915-613-6566)യിൽ നിന്നും ലഭിക്കും.

എന്ന്

കേരള ലിറ്റററി സൈസൈറ്റി, ഡാലസിനു വേണ്ടി അനശ്വരം മാമ്പിള്ളി (പ്രസിഡന്റ്), ബാജി ഓടംവേലി (സെക്രട്ടറി), ഡോ. ദർശന മനയത്ത് (കൺവീനർ).

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam