ഷിക്കാഗോ: കലാമത്സരങ്ങളുടെ മാമാങ്കം എന്നറിയപ്പെടുന്ന ഷിക്കാഗോ കെ.സി.എസ് യൂത്ത് ഫെസ്റ്റിവലിൽ മുണ്ടപ്പാക്കൽ ടിനോയുടെയും അനുവിന്റെയും മകൾ അനയ മുണ്ടപ്ലാക്കിൽ കലാതിലകമായും, ചെരുവിൽ ലിന്റോയുടെയും ജോസ്മിയുടെയും മകൻ നീൽ ചെരുവിൽ കലാ പ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു.
ഇതിന് പുറമേ സൈമൺ മ്യാൽക്കരപുറത്തിന്റെയും ലിഡിയയുടെയും മകൾ ലിയോറ മാൽക്കരപുറത്തും, ഫെബിൻ മറ്റത്തിലിന്റെയും ജീനയുടെയും മകൻ സാമൂൽ മറ്റത്തിലും റൈസിംഗ് സ്റ്റാറുകൾ ആയി തിരഞ്ഞെടുക്കപ്പെട്ടു.
2026 ലെ യൂത്ത് ഫെസ്റ്റിവൽ ഇത്ര ഭംഗിയായി നടത്തുവാൻ സഹായിച്ച യൂത്ത് ഫെസ്റ്റിവൽ കോഡിനേറ്റർ ജെസ്ലിൻ പ്ലാത്താനത്തു, കെ.സി.എസ് വൈസ് പ്രസിഡന്റ് മാറ്റ് വിലങ്ങാട്ടുശ്ശേരിൽ, ട്രഷറർ ടീന നെടുവാമ്പുഴ, ജോയിന്റ് സെക്രട്ടറി ക്രിസ് കട്ടപ്പുറം എന്നിവരുടെ സേവനങ്ങൾ ഏറെ പ്രശംസനീയമാണ്.
ഇവർക്ക് പുറമേ യൂത്ത് ഫെസ്റ്റിവലിന്റെ സുഗമമായ നടത്തിപ്പിലേക്ക് സഹായിച്ച എല്ലാവരോടും പ്രത്യേകിച്ച് എല്ലാ ബോർഡ് മെമ്പേഴ്‌സിനോടും കെ.സി.എസ് എക്‌സിക്യൂട്ടീവിന്റെ കൃതജ്ഞത അർപ്പിച്ചുകൊള്ളുന്നു എന്ന് പ്രസിഡന്റ് ജോസ് ആനമല, മത്സരങ്ങളുടെ അവസാനം അറിയിക്കുകയുണ്ടായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാനെതിരെ കടുത്ത നീക്കവുമായി അമേരിക്ക; നാവിക ഉപരോധം ഏർപ്പെടുത്തിയേക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ
അമേരിക്കയുടെ 250-ാം വാർഷികം: 395-ാമത് ആർമി ബാൻഡിന്റെ സംഗീത വിരുന്ന്
നാറ്റോ വിടാൻ ട്രംപ്; നീക്കം നിയമവിരുദ്ധമെന്ന് രാജാ കൃഷ്ണമൂർത്തി
അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ വഴിമുട്ടി; ഇസ്ലാമാബാദിലെ നിർണ്ണായക കൂടിക്കാഴ്ച ഫലം കാണാതെ പിരിഞ്ഞു