ട്രംപ് ഭരണകൂടം അമേരിക്കയിൽ സർക്കാർ ഷട്ട്ഡൗൺ സമയത്ത് ആയിരക്കണക്കിന് ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങിയത്, താൽക്കാലികമായി തടഞ്ഞു ജഡ്ജി സ്യൂസൻ ഇൽസ്റ്റൺ. അമേരിക്കയിൽ ഫെഡറൽ സർക്കാർ ഒക്ടോബർ 1 മുതൽ ഭാഗികമായി പ്രവർത്തനം നിർത്തിയതിനുശേഷം, ട്രംപ് ഭരണകൂടം ആയിരക്കണക്കിന് ഫെഡറൽ ജീവനക്കാരെ ആണ് പിരിച്ചുവിടാൻ തുടങ്ങിയത്. ഈ നടപടിക്ക് പിന്നാലെ ഇത്തരത്തിൽ ചെയ്യരുതെന്ന അഭ്യർത്ഥനയുമായി രണ്ട് വലിയ യൂണിയനുകളും രംഗത്ത് എത്തിയിരുന്നു. ഷട്ട് ഡൗൺ സമയത്തെ പിരിച്ചുവിടലുകൾ നിയമപരമായി അസാധുവാണ് എനന്നായിരുന്നു ഇവരുടെ വാദം. ഇതിന് പിന്നാലെ ആണ് ജഡ്ജി സ്യൂസൻ ഇൽസ്റ്റൺ പിരിച്ചു വിടൽ താൽക്കാലികമായി തടഞ്ഞത്.
2023 ഒക്ടോബർ 1 മുതൽ ആണ് യുഎസ് സർക്കാർ ഭാഗികമായി പ്രവർത്തനം നിർത്തിയത്. ഇതോടെ പല ഫെഡറൽ ഏജൻസികളിലും പ്രവർത്തനം മുടങ്ങി, ജീവനക്കാർക്ക് വേതനം ലഭിക്കാതെ ആയി. ഈ പശ്ചാത്തലത്തിൽ, ട്രംപ് ഭരണകൂടം ചില വകുപ്പ് ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചു.Treasury, HHS, Education, Housing & Urban Development, Commerce, Energy, Homeland Security എന്നിവയിൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതികൾ ആരംഭിച്ചു. ഏകദേശം 4,000 ജീവനക്കാരെ പിരിച്ചുവിടാൻ നോട്ടീസുകൾ അയച്ചു.
അതേസമയം ഇതിന് പിന്നാലെ അമേരിക്കൻ ഫെഡറേഷൻ ഓഫ് ഗവണ്മെന്റ് എംപ്ലോയി എന്ന യൂണിയനും AFL-CIO എന്ന യൂണിയനും ഈ നോട്ടീസുകൾ അനധികൃതമാണെന്ന് കോടതിയിൽ വാദിച്ചു. എന്നാൽ ഫണ്ട് ലാപ്സ് (അപ്പര്യാപ്തത) പരാമർശിച്ച് ഭരണകൂടം പിരിച്ചുവിടലുകൾ നടത്തുന്നത് നിയമപരമായി തെറ്റാണ് എന്നാണ് ജഡ്ജി ഇൽസ്റ്റൺ വ്യക്തമാക്കിയത്. ഷട്ട്ഡൗൺ സമയത്ത് ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടൽ താൽക്കാലികമായി തടയണം,ജീവനക്കാരുടെ താൽക്കാലിക സുരക്ഷ ഉറപ്പാക്കണം, യൂണിയനുകളുടെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ ജോലി നിലനിർത്തേണ്ടത് പ്രധാനമാണ് എന്നിങ്ങനെ ആണ് ജഡ്ജിയുടെ നിർദ്ദേശങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്