പിതാവിന്റെ പാതയിൽ ജോസഫ് ബീന; ബോഡിബിൽഡിംഗിൽ സ്വർണ്ണവേട്ടയുമായി അർനോൾഡ് ഷാസെനെഗറുടെ മകൻ

MARCH 30, 2026, 9:23 AM

ഡെൻവർ : ലോകപ്രശസ്ത ബോഡിബിൽഡറും ഹോളിവുഡ് താരവുമായ അർനോൾഡ് ഷാസെനെഗറുടെ മകൻ ജോസഫ് ബീന തന്റെ ആദ്യ ബോഡിബിൽഡിംഗ് മത്സരത്തിൽ തന്നെ വൻ നേട്ടം കൈവരിച്ചു. ഡെൻവറിൽ നടന്ന വാരാന്ത്യം എൻ.പി.സി നാച്ചുറൽ കൊളറാഡോ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലാണ് 28കാരനായ ബീന മൂന്ന് സ്വർണ്ണ മെഡലുകൾ സ്വന്തമാക്കിയത്.

ഓപ്പൺ ഹെവിവെയ്റ്റ് ബോഡിബിൽഡിംഗ്, ക്ലാസിക് ഫിസിക് ട്രൂ നോവിസ്, ക്ലാസിക് ഫിസിക് നോവിസ് എന്നീ വിഭാഗങ്ങളിലാണ് ബീന ഒന്നാം സ്ഥാനം നേടിയത്. വെള്ളി മെഡൽ: ക്ലാസിക് ഫിസിക് ഓപ്പൺ ക്ലാസ് സി വിഭാഗത്തിൽ വെള്ളി മെഡലും താരം സ്വന്തമാക്കി.

മത്സരത്തിന് മുന്നോടിയായി കാലിഫോർണിയയിലെ പ്രശസ്തമായ 'ഗോൾഡ്‌സ് ജിമ്മിൽ' വെച്ച് അർനോൾഡ് ഷാസെനെഗർ തന്നെ നേരിട്ടെത്തി മകന് പരിശീലനം നൽകിയിരുന്നു.

vachakam
vachakam
vachakam

'ദൗത്യം പൂർത്തിയായി' എന്ന് താരം മെഡലുകൾക്കൊപ്പം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

അർനോൾഡിന് തന്റെ മുൻ വീട്ടുജോലിക്കാരിയായ മിൽഡ്രഡ് പാട്രിഷ്യ ബീനയിലുണ്ടായ മകനാണ് ജോസഫ്. വർഷങ്ങളോളം രഹസ്യമായിരുന്ന ഈ ബന്ധം പിന്നീട് പുറത്തുവരികയും, അർനോൾഡ് മകനെ പരസ്യമായി അംഗീകരിക്കുകയും ചെയ്തിരുന്നു. നിലവിൽ അർനോൾഡും മകനും തമ്മിൽ അടുത്ത ബന്ധമാണുള്ളത്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam