ISWAI സോഷ്യൽ ഇമ്പാക്ട് അവാർഡ് ജമാൽ കോളിന്

FEBRUARY 8, 2026, 12:16 PM

സോഷ്യൽ വർക്കേഴ്‌സ് അസോസിയേഷൻ ഓഫ് ഇല്ലിനോയിസ് (ISWAI) ഏർപ്പെടുത്തിയ പ്രഥമ സോഷ്യൽ ഇമ്പാക്ട് അവാർഡിന് പ്രശസ്ത സാമൂഹിക പ്രവർത്തകൻ ജമാൽ കോൾ അർഹനായി മൈ ബ്ലോക്ക് മൈ സിറ്റി എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനായ അദ്ദേഹം ഷിക്കാഗോ നഗരത്തിന്റെ സാമൂഹികമായി പിന്നോക്കം നിൽക്കുന്ന മേഖലകളിൽ  യുവജനങ്ങളെ മുഖ്യധാരയിലേക്ക് അടിപ്പിക്കുവാനും ദാരിദ്ര്യത്തിൽ നിന്നും വയലൻസിൽ നിന്നും വഴി തിരിച്ചു വിടുവാനുള്ള പരിശ്രമങ്ങളിൽ ഒരു പതിറ്റാണ്ടിലേറെയായി ഏർപ്പെട്ടിരിക്കുന്നു.

2024ൽ പ്രസിഡന്റ് ജോസഫ് ബൈഡൻ അദ്ദേഹത്തിന് ലൈഫ് ടൈം അചീവമെന്റ് അവാർഡ് നൽകി ആദരിക്കുകയുണ്ടായി. അസോസിയേഷന്റെ വാർഷിക ആഘോഷങ്ങളോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ കൗൺസിൽ ജനറൽ ഓഫ് ഇന്ത്യ സോമനാഥ് ഘോഷ് കഎട അവാർഡ് സമ്മാനിച്ചു. പ്രവാസി ഇന്ത്യക്കാർ പൊതു സമൂഹത്തിൽ സജീവമായി ഇടപെടുകയും മാതൃകാപരമായി സഹവസിക്കുകയും ചെയ്യുന്നതിന്റെ ഉദ്ധാരണമാണ് ഇത്തരം മാതൃകാപരമായി സംരംഭങ്ങൾ എന്ന് ഘോഷ് പറഞ്ഞു.

പ്രസിഡന്റ് ലിൻസൺ തോമസ് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. ജോസ് കോലഞ്ചേരി, ജാസ്മിൻ മാത്യു, ജോജോ ഒലിയപ്പുറത്തു തുടങ്ങിയവർ അവാർഡ് ദാന ചടങ്ങിന് നേതൃത്വം നൽകി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam