ഷിക്കാഗോ: കേരളത്തിൽ കോൺഗ്രസ് പാർട്ടിയെ നയിക്കുവാൻ നിയോഗിക്കപ്പെട്ട അഡ്വ. സണ്ണി ജോസഫ് (കെ.പി.സി.സി പ്രസിഡന്റ്), പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ (വർക്കിംഗ് പ്രസിഡന്റുമാർ), അടൂർ പ്രകാശ് (യു.ഡി.എഫ്. കൺവീനർ) എന്നിവർക്കും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലേക്ക് സ്ഥിരം ക്ഷണിതാവായി തെരഞ്ഞെടുക്കപ്പെട്ട കെ. സുധാകരനും, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്റർ ഹൃദയംഗമായ ആശംസകൾ നേർന്നു.
കോൺഗ്രസ് ഹൈക്കമാണ്ടിന്റെ പുതിയ ഭാരവാഹികളുടെ തീരുമാനത്തിൽ വളരെയധികം സന്തോഷമുണ്ടെന്ന് ഐ.ഒ.സി യു.എസ്.എ വൈസ് ചെയർമാൻ ജോർജ് എബ്രഹാം പറഞ്ഞു.
പാർട്ടിയെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുവാൻ പുതിയ ഭരണസമിതിയ്ക്ക് കഴിയട്ടെയെന്ന് കേരളഘടകം ചെയർമാൻ തോമസ് മാത്യു പറഞ്ഞു.
ഹൈക്കമാന്റ് കേരളത്തിലെ കോൺഗ്രസിന്റെ വളർച്ചയ്ക്ക് ഉചിതമായ തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പരിചയ സമ്പന്നതയും യുവത്വത്തിന്റെ ആവേശവും ഒന്നുചേർന്ന് ആവേശകരമായ ഫലം ഉണ്ടാക്കുമെന്നുള്ളതിൽ സംശയമില്ലെന്നും കേരളാ ചാപ്റ്റർ പ്രസിഡന്റ് സതീശൻ നായർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്