2026ലെ പുലിറ്റ്‌സർ പുരസ്‌കാര തിളക്കത്തിൽ ഇന്ത്യക്കാർ

MAY 7, 2026, 5:25 AM

ന്യൂയോർക്ക് : 2026ലെ പുലിറ്റ്‌സർ പുരസ്‌കാര തിളക്കത്തിൽ ഇന്ത്യക്കാർ. ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് സുപർണ ശർമയും ഇല്ലസ്‌ട്രേറ്റർ ആനന്ദ് ആർ.കെ.യും 'ഇല്ലസ്‌ട്രേറ്റഡ് റിപ്പോർട്ടിംഗ് ആൻഡ് കമന്ററി' വിഭാഗത്തിൽ പുരസ്‌കാരം നേടി.

ബ്ലൂംബെർഗിന്റെ  t'rAPPed എന്ന അന്വേഷണാത്മക പരമ്പരയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. ദക്ഷിണേഷ്യയിലെ സൈബർ തട്ടിപ്പ് ശൃംഖലകളെക്കുറിച്ചുള്ളതായിരുന്നു ഈ റിപ്പോർട്ട്.

ലഖ്‌നൗവിലെ ഒരു ഡോക്ടർ സൈബർ തട്ടിപ്പുകാർക്ക് 2.8 കോടി രൂപ നഷ്ടപ്പെട്ട ഞെട്ടിക്കുന്ന സംഭവം കേന്ദ്രീകരിച്ചാണ് സുപർണ ശർമ അന്വേഷണം നടത്തിയത്.

vachakam
vachakam
vachakam

ഈ സങ്കീർണ്ണമായ കേസിലെ ഗൂഢാലോചനകളും ഭീഷണികളും ചിത്രങ്ങളിലൂടെയും ഗ്രാഫിക്‌സിലൂടെയും മനോഹരമായി ആവിഷ്‌കരിച്ചതിനാണ് മുംബൈ സ്വദേശി ആനന്ദ് ആർ.കെ. അവാർഡിന് അർഹനായത്.

ഇതേ വിഭാഗത്തിൽ മലയാളി പത്രപ്രവർത്തകൻ ദേവ്‌ജ്യോത് ഘോഷാൽ ഫൈനലിസ്റ്റ് പട്ടികയിൽ ഇടംപിടിച്ചു. സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തുന്ന ആഗോള തട്ടിപ്പുകളെയും മനുഷ്യാവകാശ ലംഘനങ്ങളെയും പൊതുജനമധ്യത്തിൽ എത്തിച്ചതിനാണ് ഈ അവാർഡ്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam