അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍; ചുമയും നെഞ്ച് വേദനയും ഉണ്ടായിരുന്നതായി ബന്ധു

NOVEMBER 10, 2025, 5:22 AM

ന്യൂയോര്‍ക്ക്: യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ബപട്ല ജില്ലയിലെ കര്‍മേചേഡു സ്വദേശിനിയായ രാജ്യലക്ഷ്മി യര്‍ലഗഡ(23)യെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ടെക്‌സാസ് എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റി- കോര്‍പ്പസ് ക്രിസ്റ്റിയില്‍ നിന്ന് അടുത്തിടെ ബിരുദം നേടിയ രാജ്യലക്ഷ്മി, ജോലി തേടുന്നതിന്റെ ഭാഗമായി യുഎസില്‍ തുടരുകയായിരുന്നു.

നവംബര്‍ ഏഴിനാണ് വിദ്യാര്‍ഥിനി മരിച്ചത്. രണ്ട് ദിവസമായി രാജ്യലക്ഷ്മിക്ക് ചുമയും നെഞ്ചുവേദനയും ഉണ്ടായിരുന്നതായി ബന്ധു പറഞ്ഞു.  ഉറക്കത്തിനിടെയാണ് മരിച്ചതെന്നാണ് നിഗമനം. മരണകാരണം കണ്ടെത്താന്‍ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam