ഷിക്കാഗോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ഘടകം പുനഃസംഘടിപ്പിച്ചു. സതീശൻ നായർ പ്രസിഡന്റായിട്ടുള്ള സംഘടനയിൽ പുനഃസംഘടനയുടെ ഭാഗമായി ചെയർമാൻ പോൾ കറുകപ്പള്ളി, ഡപ്യൂട്ടി ചെയർമാൻ ജയചന്ദ്രൻ രാമകൃഷ്ണൻ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി സജി കരിമ്പന്നൂർ, വൈസ് പ്രസിഡന്റുമാരായി ജോസ് ചാരുംമൂട്, പ്രൊഫ. തമ്പി മാത്യു, സന്തോഷ് നായർ, സന്തോഷ് എബ്രഹാം, തോമസ് ഓലിയാംകുന്നേൽ, സന്തോഷ് കാപ്പിൽ, വർഗീസ് പോത്താനിക്കാട്, ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള, സെക്രട്ടറിമാരായി സൈമൺ വാളാഞ്ചേരി, ആന്റോ കവലയ്ക്കൽ, കുര്യൻ വർഗീസ്, വിപിൻരാജ്, ജോർജ് ജോസഫ് കൊടുകാപ്പള്ളി, ട്രഷററായി ഡോ. മാത്യു വർഗീസ്, ജോയിന്റ് ട്രഷറാർ മോൻസി വർഗീസ്, കമ്മിറ്റി മെമ്പർമാരായി മാത്യു വൈരമൺ (ലീഗൽ അഡൈ്വസർ), റേച്ചൽ വർഗീസ് (സ്ട്രാറ്റജിക് അഡൈ്വസർ), ചെറിയാൻ കോശി, ഷാലു പുന്നൂസ്, ശോശാമ്മ ആൻഡ്രൂസ്, ഉഷാ ജോർജ്, ജോൺ വർഗീസ് എന്നിവരും ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റായി ജോർജ് പണിക്കർ, ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റായി നോഹ ജോർജ്, ന്യൂജേഴ്‌സി ചാപ്റ്റർ പ്രസിഡന്റായി ജയിംസ് ജോർജ്, ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റായി ജസ്റ്റിൻ ജേക്കബ് എന്നിവരേയും ഉൾപ്പെടുത്തി സംഘടന പുനഃസംഘടിപ്പിച്ചു.
ഡോ. ഈപ്പൻ വർഗീസ് ചെയർമാനായും, ഐ.ഒ.സി യു.എസ്.എയുടെ വൈസ് ചെയർമാൻ ജോർജ് എബ്രഹാം, ഐ.ഒ.സി കേരളയുടെ പ്രസിഡന്റ് സതീശൻ നായർ, ചെയർമാൻ തോമസ് മാത്യു, മുൻ പ്രസിഡന്റ് ലീലാ മരേട്ട് അടങ്ങിയ അഞ്ചംഗ കമ്മിറ്റിയാണ് പുനഃസംഘടനയ്ക്കു നേതൃത്വം നൽകിയത്.
പുനഃസംഘടനയുടെ ഭാഗമായി പുതിയ ഭാരവാഹിത്വത്തിലേക്ക് വന്നവരെ കമ്മിറ്റി പ്രത്യേകം അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്തു. കൂടാതെ സംഘടന പ്രവർത്തനങ്ങൾ ശക്തമാക്കുവാൻ മറ്റു ചാപ്റ്ററുകൾ കൂടുതൽ ശക്തിപ്പെടുത്തുവാനും ഏവരും ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നും ജോർജ് എബ്രഹാം ഏവരേയും ഓർമ്മിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇന്ത്യക്കാർ 'പുതിയ എണ്ണയും കൽക്കരിയുമാണ്'; അമേരിക്കയെ തിരുത്തി കുടിയേറ്റ വിദഗ്ധൻ; എച്ച്-1ബി വിസയിലെ
ട്രംപിന്റെ നരകം കാണിക്കുമെന്ന അന്ത്യശാസനം പുല്ലുപോലെ തള്ളി ഇറാൻ; വെടിനിർത്തലില്ലെന്ന് പ്രഖ്യാപനം; ഹോർമുസ്
ചരിത്രം കുറിച്ച് ആർട്ടെമിസ് ദൗത്യം; ചന്ദ്രനിലെത്തി നാസയുടെ യാത്രികർ; ഭൂമിയിൽ നിന്നുള്ള ദൂരത്തിൽ
ഇറാന്റെ എണ്ണക്കണ്ണായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ കരസേനാ നീക്കത്തിന്റെ പ്ലാൻ പുറത്ത്