ഇന്ത്യൻ എൻജിനീയേഴ്‌സ് അസോസിയേഷന്റെ ചാരിറ്റി ഗോൾഫ് ടൂർണമെന്റ് ജൂൺ 7ന്

MAY 18, 2026, 9:31 AM

ഷിക്കാഗോ: അമേരിക്കൻ അസോസിയേഷൻ ഓഫ് എൻജിനീയറിംഗ് ഓഫ് ഇന്ത്യൻ ഓർജിന്റെ (എഎഇഐഒ) 4-ാമത് ചാരിറ്റി ഗോൾഫ് ടൂർണമെന്റ് ജൂൺ 7ന് ബെൻസൻവില്ലായിലുള്ള White Pinse ഗോൾഫ് കോഴ്‌സിൽ വച്ച് നടത്തപ്പെടുന്നതാണ്. അതിനുശേഷമുള്ള ഡിന്നർ 6 മണിക്ക് ഫ്രാങ്ക്‌ളിൽ പാർക്കിലുള്ള മഹാരാജാ ഇന്ത്യൻ റസ്റ്റോറന്റ് ആന്റ് ബങ്ക്വറ്റിൽ വച്ച് നടത്തപ്പെടുന്നതാണ്.

ഏവരെയും ഈ ഇവന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ഈ ഇവന്റിന് നേതൃത്വം കൊടുക്കുന്നത് എഎഇഐഒ പ്രസിഡന്റും GE ഗ്ലോബൽ ഡയറക്ടറും യു.എസ്. Techstronicsന്റെ പ്രസിഡന്റുമായ ഗ്ലാഡ്‌സൺ വർഗീസ്, പാൻ -ഓഷ്യാനിക് കമ്പനിയുടെ സി.ഇ.ഒ ഗുൽസാർസിംഗ്, പിഎംഎ ഫ്രിക്ഷൻ പ്രൊഡക്ഷന്റെ ചെയർമാൻ ഡോ. പ്രമോദ് വോറ എന്നിവരാണ്.

ഈ ചാരിറ്റി ഗോൾഫ് ടൂർണമെന്റിൽ നിന്നും ലഭിക്കുന്ന ഫണ്ട് സംഘടനയുടെ ചാരിറ്റി ഫണ്ടിലൂടെ സാധുക്കളായ എൻജിനീയറിംഗ് സ്റ്റുഡൻസിനെ സഹായിക്കുന്നതാണ്. ആറുമണിക്ക് തുടങ്ങുന്ന ഡിന്നിറിൽ വിവിധ കലാപരിപാടികളും ഗാനമേളയും ടൂർണമെന്റ് വിന്നേഴ്‌സിനുള്ള കാഷ് പ്രൈസുകളും വിതരണം ചെയ്യും.

vachakam
vachakam
vachakam

ഈ ഗോൾഫ് ടൂർണമെന്റിന് നേതൃത്വം നൽകുന്ന മറ്റു എഎഇഐഒ ഭാരവാഹികൾ, നാഗ് ജയ്‌സ്‌വാൾ, സുബ്ബു അയ്യർ, നിതിൻ മഹേശ്വരി, രാജിന്നൂർ സിംഗ്, മിതുൾ പട്ടേൽ, ഭുപേന്ദിർ സിംഗ്, വിരേന്ദർകുമാർ എന്നിവരാണ്. ഗോൾഫ് ടൂർണമെന്റിലോ, ഡിന്നറിലോ രജിസ്‌ട്രേഷൻ ചെയ്യാൻ ആഗ്രഹിക്കുന്നവർ www.AAEIOUSA.ORG ൽ ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് 847-648-3300, 708-774-2999 ലോ വിളക്കാവുന്നതാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam