ന്യൂയോർക്ക് : ഫൊക്കാനയുടെ ഡ്രീം പ്രൊജെക്ടുകളിൽ ഒന്നായ ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ ഉദ്ഘാടനം പ്രമുഖ മജീഷ്യനും, സാമുഖ്യ പ്രവർത്തകനുമായ പ്രൊഫ .ഗോപിനാഥ് മുതുകാട് നവംബർ 22 ശനിയാഴ്ച ഉച്ചക്ക് 12 മണി മുതൽ സെന്റ് ജോർജ് സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ ( 408 Getty Avenue, Paterson, NJ 07503) വെച്ച് നിർവഹിക്കുമെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
ഫൊക്കാനയുടെ പ്രെസ്റ്റീജിസ് ആയ നിരവധി പ്രോഗ്രാമുകളിൽ ചിലതായ ഫൊക്കാന മെഡിക്കൽ കാർഡിനും, ഫൊക്കാന പ്രിവിലേജ് കാർഡിനുംശേഷം ഇതാ മറ്റൊരു പ്രെസ്റ്റീജിസ് പ്രോഗ്രാം കുടി ഫൊക്കാനാ അവതരിപ്പിക്കുന്നു.
ഫൊക്കാനയുടെ ഡ്രീം പ്രൊജെക്ടുകളിൽ ഒന്നാണ് ഫൊക്കാന ഹെൽത്ത് ക്ലിനിക്ക്, നിരവധി മീറ്റിംഗുകൾക്കും ചർച്ചകൾക്കുംശേഷമാണ് ഈ പ്രൊജക്റ്റ് നിലവിൽ വരുന്നത്. നാട്ടിൽ നിന്നും വരുന്ന ഇൻഷുറൻസ് പരിരക്ഷയില്ലാത്ത ആളുകൾക്കും അതുപോലെ അമേരിക്കയിലുള്ള ഇൻഷുറൻസ് പരിരക്ഷയില്ലാത്ത മലയാളികൾക്ക്‌ബേസിക് ചികിത്സ നൽകുക എന്ന ലക്ഷ്യത്തോട് ആണ് ഫൊക്കാന ഹെൽത്ത് ക്ലിനിക്ക് നിലവിൽ വരുന്നത്. ഇതിന്‌നേതൃത്വം നൽകുന്നത്‌ഡോ. ജെയിംസ് എബ്രഹാം ങഉ,ഡോ. ഷാജി വിജയൻ, ഡോ. സ്റ്റേയിസിതോമസ് ങഉ,ഡോ.രേഖാ നായർ ങഉ ,ഡോ . തിമോത്തിജോസഫ് ങഉ,ഡോ. ഷിറാസ് യുസഫ്, മെഡിക്കൽ പ്രൊഫഷണൽസ് ആയ ജീമോൻ വർഗീസ്, ഫാൻസിമോൾ പള്ളത്തു മഠം, ഗ്രേസ് മറിയജോസഫ് , ക്രൈസ്‌ല ലാൽ എന്നിവരുമാണ്.
നാട്ടിൽ നിന്നും വരുന്ന നമ്മുടെ മാതാപിതാക്കളോ ബന്ധുക്കളോ അല്ലെങ്കിൽ അമേരിക്കയിൽ താൽക്കാലികമായി താമസിക്കുന്നവരോ ആയ പല മലയാളികൾക്കും ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെയാണ് ഇവിടെ ജീവിക്കുന്നത്, അത്‌പോലെ നാട്ടിൽ നിന്നും വരുന്ന പല വിസിറ്റേഴ്‌സും മെഡിസിൻ തീർന്നു , എവിടെ ഒരു റീപ്ലേസ്‌മെന്റ് കിട്ടും എന്ന്‌നോക്കി നടക്കാറുണ്ട്.
അതിന് ഒരു പരിഹാരം എന്നോണം ആണ് ഫൊക്കാന ഹെൽത്ത് ക്ലിനിക്. അമേരിക്കയുടെ ന്യൂജേഴ്‌സി, ബോസ്റ്റൺ എന്നീ സിറ്റികളിൽ തുടങ്ങി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ആണ് ഫൊക്കാനയുടെ വിഷൻ. ടെലി ഹെൽത്ത് സംവിധാനവും വരും നാളുകളിൽ ന്യൂയോർക്ക്, ഫിലാഡൾഫിയ, ഷിക്കാഗോ, ഫ്‌ളോറിഡ, വാഷിങ്ങ്ടൺ ഡി സി, ടെക്‌സസ് തുടങ്ങിയ സിറ്റികളിലേക്കും വ്യാപിപ്പിക്കാൻ ആണ് ഫൊക്കാന പ്‌ളാൻ ചെയ്യുന്നത്.
സ്വപ്നം കാണുവാൻ മാത്രമല്ല അത് പ്രാവർത്തികമാക്കാനും ഈ കമ്മിറ്റിക്ക് ഒരു ഇച്ഛാശക്തിയുണ്ട് എന്ന് തെളിയിക്കുന്നതാണ് ഈ പദ്ധതിയുടെ നടപ്പാക്കൽ. സ്വപ്നം കാണുന്നത് പ്രത്യാശയുടെ ധീരമായ പ്രവൃത്തിയാണ് പക്ഷേ അത് നടപ്പാക്കുന്നത് ഒരു കമ്മിറ്റ്‌മെന്റ് തന്നെയാണ്.
ഡ്രീം ടീമിന്റെ ഒരു സ്വപ്ന പദ്ധതി കൂടിയാണ് ഇപ്പോൾ നിലവിൽ വരുന്നത്. പുതിയ പുതിയ ആശയങ്ങൾ സംഘടനയിൽ കൊണ്ടുവരുന്നതും സംഘടനയെ പുരോഗതിലേക്ക് നയിക്കുന്നതും ഒരു ലീഡർഷിപ്പിന്റെ ക്വാളിറ്റി മാത്രമല്ല മറിച്ചു സമൂഹത്തോടുള്ള കമ്മിറ്റ്‌മെന്റ് കൂടിയാണ്. അത് മനസിലാക്കി പ്രവർത്തിക്കാൻ ഫൊക്കാനക്ക് ഒരുനേതൃത്വം ഉള്ളതാണ് ഫൊക്കാനയെ ഉയരങ്ങളിലേക്ക് എത്തിക്കുന്നത്. അങ്ങനെ ഡ്രീം ടീമിന്റെ ഒരു സ്വപ്ന പദ്ധതികൂടി ഇതാ ഇവിടെ സാക്ഷാൽകരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
