'നീ കൂടെ ഉണ്ടെങ്കിൽ'; പുതിയ ക്രൈസ്തവ ഭക്തിഗാനം ജൂൺ 14ന് റിലീസ് ചെയ്യും

JUNE 10, 2026, 10:53 PM

ഷിക്കാഗോ: 'യൂണിഫോം മ്യൂസിക് ആൻഡ് ബാൻഡ് ഇന്റർനാഷണലിന്റെ' ബാനറിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ക്രൈസ്തവ ഭക്തിഗാനം 'നീ കൂടെ ഉണ്ടെങ്കിൽ' ജൂൺ 14 ഞായറാഴ്ച റിലീസ് ചെയ്യും.

'ഭയപ്പെടേണ്ട' (Fear Not) എന്ന ബൈബിൾ പ്രമേയത്തെ അടിസ്ഥാനമാക്കി, ഏറെ ആത്മീയഭാവം ഉണർത്തുന്ന രീതിയിലാണ് ഈ ആരാധന ഗീതം ഒരുക്കിയിരിക്കുന്നത്.

ബിനോയ് തോമസ് ഷിക്കാഗോ രചനയും സംഗീത സംവിധാനവും നിർവ്വഹിച്ച ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകരായ മിനി അനിൽ, അഭിനന്ദു കെ എന്നിവർ ചേർന്നാണ്.

vachakam
vachakam
vachakam

ജോബി പ്രീമോസ് മ്യൂസിക് പ്രോഗ്രാമിംഗും, അസ്ട്ര പോസ്റ്റർ ഡിസൈനിംഗും നിർവ്വഹിച്ചിരിക്കുന്നു.

ഷിക്കാഗോയിലെ മ്യൂസിക് ലാബിലാണ് ഇതിന്റെ റെക്കോർഡിംഗ് പൂർത്തിയായത്. ബിനോയ് തോമസ്, ബിന്ദു സാബു എന്നിവരാണ് പ്രോജക്ട് കോർഡിനേഷൻ.

സർവ്വ ദുഃഖങ്ങളിലും ഭാരങ്ങളിലും ഭയമില്ലാതെ മുന്നോട്ട് പോകാൻ ആശ്വാസമേകുന്ന ഈ ഗാനം ജൂൺ 14 മുതൽ 'യൂണിഫോം മ്യൂസിക് ഒഫീഷ്യലിന്റെ' യൂട്യൂബ് ചാനലിലും മറ്റ് പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam