ഐ.സി.ഇ.സി.എച്ച്  റവ. ജീവൻ ജോണിന് യാത്രയയപ്പ്  നൽകി

MAY 2, 2026, 11:48 PM

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ 3 വർഷത്തെ ശുശ്രൂഷകൾക്കു ശേഷം ചെന്നൈ ആവഡി സെന്റ് ആൻഡ്രൂസ് മാർത്തോമാ ഇടവക വികാരിയായി സ്ഥലം മാറിപ്പോകുന്ന ട്രിനിറ്റി മാർത്തോമാ ഇടവക അസി.വികാരി റവ. ജീവൻ ജോണിനും കുടുംബത്തിനും സമുചിതമായ യാത്രയയപ്പു നൽകി.

ഏപ്രിൽ 25ന് ശനിയാഴ്ച വൈകുന്നേരം സ്റ്റാഫ്‌ഫോർഡ് മാർത്തോമാ പാഴ്‌സസനേജിൽ വച്ച് നടന്ന പ്രത്യേക സമ്മേളനത്തിൽ എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയുടെ സ്‌നോഹോപഹാരം അച്ചന് സമർപ്പിച്ചു.

ഐ.സി.ഇ.സി.എച്ചിന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ജീവൻ അച്ചൻ രണ്ടു വർഷക്കാലം സ്‌പോർട്‌സ് കൺവീനറായും ബൈബിൾ ക്വിസ് മാസ്റ്ററായും സേവനമനുഷ്ഠിച്ചു.

vachakam
vachakam
vachakam

തുടർന്ന് പ്രസിഡന്റ് റവ.ഫാ. ഡോ. ഐസക് പ്രകാശ്, സെക്രട്ടറി ഷാജൻ ജോർജ്, ട്രഷറർ രാജൻ അങ്ങാടിയിൽ, പി.ആർ.ഒ ജീമോൻ റാന്നി, ഷീനാ പുന്നൂസ് തുടങ്ങിയവർ ജീവൻ അച്ചനും കുടുംബത്തിനും യാത്രാമംഗളങ്ങൾ നേർന്നു കൊണ്ട് സംസാരിച്ചു.

റവ. ജീവൻ ജോണും മെർലി കൊച്ചമ്മയും ഹൂസ്റ്റണിലെ തങ്ങളുടെ നല്ല അനുഭവങ്ങൾ പങ്കു വച്ചുകൊണ്ടു മറുപടി പ്രസംഗങ്ങൾ നടത്തി.

ജീമോൻ റാന്നി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam