തീപിടുത്ത സാധ്യത; സാന്താ ഫെ എസ്‌യുവിയുടെ 1.35 ലക്ഷത്തിലധികം യൂണിറ്റുകൾ ഹ്യുണ്ടായി തിരിച്ചുവിളിക്കുന്നു  

OCTOBER 9, 2025, 11:02 PM

വാഷിംഗ്‌ടൺ : ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായ് മോട്ടോർ കമ്പനി യുഎസിലെ തങ്ങളുടെ ജനപ്രിയ മോഡലായ സാന്താ ഫെ എസ്‌യുവിയുടെ 1.35 ലക്ഷത്തിലധികം യൂണിറ്റുകൾ തിരിച്ചുവിളിച്ചു . 

വാഹനങ്ങളിൽ തീപിടുത്തമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നടപടി സ്വീകരിച്ചതെന്ന് യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ ( NHTSA) അറിയിച്ചു . 

അസംബ്ലിംഗ് സമയത്ത് സ്റ്റാർട്ടർ മോട്ടോറിന്റെ സംരക്ഷണ കവർ ശരിയായി സ്ഥാപിച്ചിട്ടില്ല എന്നും ഇത് ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു എന്നുമാണ് റിപ്പോർട്ടുകൾ. കൂട്ടിയിടിയോ അപകടമോ ഉണ്ടായാൽ ഈ ഷോർട്ട് സർക്യൂട്ട് തീപിടുത്തത്തിന് കാരണമാകും എന്നും റിപ്പോർട്ടുകൾ പറയുന്നു.

vachakam
vachakam
vachakam

2023 ഡിസംബർ 28 നും 2025 ജൂലൈ 7 നും ഇടയിൽ ഹ്യുണ്ടായിയുടെ അലബാമ നിർമ്മാണ പ്ലാന്റിലാണ് ഈ യൂണിറ്റുകൾ നിർമ്മിച്ചത് . തകരാർ ബാധിച്ച ആകെ വാഹനങ്ങളുടെ എണ്ണം 135,300 കവിയുമെന്ന് കണക്കാക്കപ്പെടുന്നു.

തകരാർ ബാധിച്ച വാഹനങ്ങളുടെ ഉടമകളെ ബന്ധപ്പെടുമെന്നും സൗജന്യ അറ്റകുറ്റപ്പണികൾ അല്ലെങ്കിൽ ഭാഗങ്ങൾ മാറ്റിസ്ഥാപിക്കൽ വാഗ്ദാനം ചെയ്യുമെന്നും കമ്പനി അറിയിച്ചു .

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam