ലോസ് ഏഞ്ചല്‍സ്: പ്രമുഖ ഹോളിവുഡ് സംവിധായകനും നടനുമായ റോബ് റെയ്‌നറെയും ഭാര്യ മിഷേലിനെയും വീട്ടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് മരിച്ചത് സംവിധായകന്‍ റോബ് റെയ്‌നറും ഭാര്യയുമാണെന്ന് വ്യക്തമായത്.
പൊലീസ് നടത്തിയ പരിശോധനയില്‍ ഇരുവരുടെയും ശരീരത്തില്‍ കത്തികൊണ്ട് മുറിവേറ്റ പാടുകളുണ്ട്. ഇരുവരുടെയും കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോമഡി ഇതിഹാസം കാൾ റെയ്‌നറുടെ മകനായ റോബ് റെയ്‌നർ 1960 കളിലാണ് കരിയർ ആരംഭിക്കുന്നത്. 1970 കളിലെ ഓൾ ഇൻ ദി ഫാമിലിയിലെ കരോൾ ഒ കോണറിന്റെ ആർച്ചി ബങ്കറിനൊപ്പം അവതരിപ്പിച്ച മീറ്റ് ഹെഡ് എന്ന കഥാപാത്രമാണ് റോബ് റെയ്‌നറിനെ പ്രശസ്തിയിലെത്തിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
