വാഷിംഗ്ടണ്‍: ഇന്ത്യ-പാക് സംഘര്‍ഷം പരിഹരിച്ചെന്ന അവകാശവാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താന്‍ അവസാനിപ്പിച്ച എട്ട് യുദ്ധങ്ങളില്‍ ഓരോന്നിനും സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കണമെന്നും ട്രംപ് പറഞ്ഞു. 'ഇപ്പോള്‍ ഒന്നു കൂടി അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന് റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തെ പരാമര്‍ശിച്ച് ട്രംപ് പറഞ്ഞു.
'ഞാന്‍ ഓരോ യുദ്ധം അവസാനിപ്പിക്കുമ്പോഴും ട്രംപിന് നൊബേല്‍ പുരസ്‌കാരം ലഭിക്കുമെന്ന് അവര്‍ പറയും. എന്നാല്‍ ഞാന്‍ ആ യുദ്ധം അവസാനിപ്പിച്ചാല്‍, അതിന് പുരസ്‌കാരം ലഭിക്കില്ലെന്നും പക്ഷെ അടുത്ത യുദ്ധം അവസാനിപ്പിച്ചാല്‍ പുരസ്‌കാരം ലഭിച്ചേക്കുമെന്നും അവര്‍ പറയും. റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിച്ചാല്‍ ട്രംപിന് നൊബേല്‍ പുരസ്‌കാരം ലഭിക്കുമെന്ന് ഇപ്പോള്‍ അവര്‍ പറയുന്നു. അപ്പോള്‍ മറ്റ് എട്ട് യുദ്ധങ്ങളുടെ കാര്യമോ? ഇന്ത്യ പാക്കിസ്ഥാന്‍... ഞാന്‍ അവസാനിപ്പിച്ച എല്ലാ യുദ്ധങ്ങളെ കുറിച്ചും ചിന്തിക്കൂ എന്നും താന്‍ ഓരോ യുദ്ധം അവസാനിപ്പിച്ചതിനും തനിക്ക് നൊബേല്‍ പുരസ്‌കാരം ലഭിക്കണമെന്നും അദ്ദേഹം പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
