ഗ്ലാഡ്‌സൺ വർഗീസിന് ലീഡിർഷിപ്പ് അവാർഡ് ലഭിച്ചു

OCTOBER 7, 2025, 12:20 PM

ഷിക്കാഗോ: വിദ്യാ ജ്യോതി എഡ്യുക്കേഷണൽ ഫൗണ്ടേഷന്റെ 2025ലെ ലീഡർഷിപ്പ് അവാർഡ് അമേരിക്കൻ അസോസിയേഷൻ ഓഫ് എൻജിനീയേഴ്‌സ് ഓഫ് ഇന്ത്യൻ ഓർജിന്റെ പ്രസിഡന്റ് ഗ്ലാഡ്‌സൺ വർഗീസിന് ലഭിച്ചു. അമേരിക്കയിലും ഇന്ത്യയിലുമുള്ള 2000 ലധികം സാധുക്കളായ വിദ്യാർത്ഥികൾക്ക് വിദ്യാജ്യോതിയിലൂടെ 2025ൽ വിദ്യാഭ്യാസത്തിനുള്ള സ്‌കോളർഷിപ്പ്, ഭക്ഷണം, കമ്പ്യൂട്ടറുകൾ എന്നിവ വിതരണം ചെയ്തു.

ഇല്ലിനോയ്‌സ് മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. രാധിക ചിൻമ്മൻത്താ, Rush - Presbyterian Medical Center Medical Director ഡോ. ഉമാങ്ങ് പട്ടേൽ, പവർ പ്ലാന്റ് കോർപ്പറേഷൻ സി.ഇ.ഒ ബ്രിജ് ശർമ്മ എന്നിവർക്കും ഈ വർഷത്തെ ലീഡർഷിപ്പ് അവാർഡുകൾ ലഭിച്ചു. അറോറ സിറ്റി അൾഡർവുമൺ ശ്വേത ബൈഡ് അവാർഡുകൾ വിതരണം ചെയ്തു.

ഗ്ലാഡ്‌സൺ വർഗീസ് ഇന്ത്യൻ എൻജിനീയേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്, GEയുടെ ഗ്ലോബൽ ഡയറക്ടർ, യു.എസ്. ടെക്‌റോനികിന്റെ പ്രസിഡന്റ്, GOPIO ഷിക്കാഗോയുടെ മുൻ ചെയർമാൻ, ഫോമയുടെ മുൻ ജനറൽ സെക്രട്ടറി, മലയാളി എൻജിനീയേഴ്‌സ് അസോസിയേഷൻ മുൻ പ്രസിഡന്റ്, ഇന്തോ അമേരിക്കൻ ഡെമോക്രാറ്റിക് ഓർഗനൈസേഷൻ മുൻ സെക്രട്ടറി, എക്യുമെനിക്കൽ കൗൺസിൽ ഓഫ് ചർച്ചസ് ഓഫ് ഷിക്കാഗോയുടെ മുൻ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

ഇന്ത്യനായിലുള്ള പ്രശസ്ത Purdue universityയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗിൽ മാസ്റ്റേഴ്‌സ് ബിരുദവും കൂടാതെ ഓപ്പറേഷണൽ മാനേജിമെന്റിൽ എം.ബി.എ ബിരുദവും നേടുകയുണ്ടായി. എ.എ.ഇ.ഐ.ഒ വഴി അദ്ദേഹം വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam