ഫ്‌ലോറിഡയിലെ കനാലില്‍ നാലുവയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

JUNE 3, 2023, 12:13 PM

ഫ്‌ലോറിഡ: ഫ്‌ലോറിഡയില്‍ കുടുംബത്തിന്റെ അവധിക്കാല വസതിയില്‍ നിന്ന് കാണാതായ 4 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. പ്രദേശത്തെ ഒരു കനാലില്‍ നിന്നുമാണ് ബാലികയുടെ മൃതദേഹം കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

പോര്‍ട്ട് ഷാര്‍ലറ്റിലെ ഒരു കനാലിന്റെ അരികില്‍ നിന്നുമാണ് എവ്ലിന്‍ കെ ഗീറിന്റെ മൃതദേഹം ഫ്‌ലോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന്‍ കണ്ടെത്തിയതെന്ന് ഷാര്‍ലറ്റ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.

വിആര്‍ബിഒയില്‍ നിന്ന് കുടുംബം വാടകയ്ക്കെടുത്ത വീടിന്റെ പുറകിലായിരുന്നു ഈ സ്ഥലമെന്ന് ഷെരീഫ് പറഞ്ഞു. 4 വയസ്സുള്ള എവ്ലിന്‍ കെ ഗീറിന്റെ മൃതദേഹം കണ്ടെത്തിയെന്ന് സ്ഥിരീകരിക്കുന്നതില്‍ ഞങ്ങള്‍ അതീവ ദുഖിതരാണെന്ന് ഷെരീഫിന്റെ ഓഫീസ് പ്രസ്താവനയില്‍ പറയുന്നു.

vachakam
vachakam
vachakam

ബോട്ടില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് FWC കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ അസഹനീയമായ സമയത്തിലൂടെ കടന്നുപോകുന്ന കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും ഷെരീഫിന്റെ ഓഫീസ് കൂട്ടിച്ചേര്‍ത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam