മുൻ എൻ.എഫ്.എൽ. താരം ലെഷോൺ ജോൺസൺ നായപ്പോര് സംഘടിപ്പിച്ച കേസിൽ വീണ്ടും ശിക്ഷിക്കപ്പെട്ടു. ആറ് കേസുകളിലാണ് ഫെഡറൽ ജൂറി അദ്ദേഹത്തെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
ഇതോടെ 30 വർഷം വരെ തടവും, ഒരു കോടിയിലധികം രൂപ പിഴയും ലഭിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ. തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്ന് 190 നായകളെ അധികൃതർ പിടിച്ചെടുത്തിരുന്നു.
നായകളെ പോരിനായി പരിശീലിപ്പിക്കാനുള്ള ഉപകരണങ്ങളും മരുന്നുകളും ഇവിടെ നിന്നും കണ്ടെത്തി. 2005ലും ഇദ്ദേഹം സമാനമായ കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നു. അന്ന് തടവ് ശിക്ഷ ഒഴിവാക്കിയിരുന്നു.
ഗ്രീൻ ബേ പാക്കേഴ്‌സ്, അരിസോണ കാർഡിനൽസ്, ന്യൂയോർക്ക് ജയന്റ്‌സ് എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ലെഷോൺ ജോൺസൺ. 1999ൽ വിരമിച്ചു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
