ഫോമയുടെ ചരിത്രത്തിൽ ആദ്യമായി 'സഖി ഫ്രണ്ട്‌സ് ഫോറെവർ' ത്രിദിന വനിതാ മെഗാ സംഗമം, സെപ്തം. 26, 27, 28ന്

SEPTEMBER 13, 2025, 9:50 PM

പെൻസിൽവേനിയ: അമേരിക്കൻ മലയാളികളുടെ അഭിമാന സംഘടനയായ ഫോമയുടെ പ്രവർത്തന ചരിത്രത്തിൽ ആദ്യമായി ഫോമ നാഷണൽ വുമൻസ് ഫോറം അണിയിച്ചൊരുക്കുന്ന ത്രിദിന വനിതാ മെഗാ സംഗമം, 'സഖി  ഫ്രണ്ട്‌സ് ഫോറെവർ' എന്ന പേരിൽ വിമൻസ് സമ്മിറ്റ് സെപ്തംബർ 26, 27, 28 തീയതികളിൽ, വിനോദസഞ്ചാരികളുടെ മനംകവർന്ന, പെൻസിൽവേനിയയിലെ പ്രശസ്തവും, പ്രകൃതിരമണീയവുമായ പോക്കനോസിലെ, വുഡ്‌ലാന്റ്‌സ് റിസോർട്ടിൽവച്ചു നടത്തപ്പെടുന്നു.

വനിതകളുടെ ഉന്നമനത്തിനും മാനസികോല്ലാസത്തിനും പ്രാധാന്യം നൽകിക്കൊണ്ട്, സ്ത്രീകൾക്കായി സ്ത്രീകൾ ഒരുക്കുന്ന അതിമനോഹരവും, പ്രയോജനപ്രദവുമായ ഈ വുമൺസ് കൺവെൻഷനിൽ നിങ്ങളെ കാത്തിരിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്നതും,
അതിമനോഹരങ്ങളുമായ വെറൈറ്റി പ്രോഗ്രാമുകളുടെ ആവേശകരമായ ഒരു നീണ്ട ലൈനപ്പ് ആണ്. അതിനാൽ, ഈ അസുലഭ സന്ദർഭം ഒട്ടും പാഴാക്കാതെ, ഞങ്ങളോടൊപ്പം രുചികരമായ ഭക്ഷണവും, രസകരവും വൈവിധ്യമാർന്ന വിനോദങ്ങളുമായി മൂന്നു ദിവസം നീണ്ടു നിൽക്കുന്ന അടിപൊളി ഒരു വാരാന്ത്യം ആസ്വദിക്കുവാൻ വേഗം രജിസ്റ്റർ ചെയ്ത്, ഈ ത്രിദിന മഹാ സംഗമത്തിൽ പങ്കാളികളാകൂ..

സ്ത്രീകളുടെ ഉന്നമനത്തിനും മാനസീക ഉല്ലാസത്തിനുമായി ഫോമാ നാഷണൽ വിമൻസ് ഫോറം സംഘാടകർ ഒരുപാടു പരിപാടികളാണ് ഈ ദിവസങ്ങളിൽ ആസൂത്രണം ചെയ്തിട്ടുണ്ട്. നാഷണൽ വിമൻസ് ഫോറം ചെയർ പേഴ്‌സൺ സ്മിത നോബിൾ, ട്രഷറർ ജൂലി ബിനോയ്, ഫോമാ ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ, സെക്രട്ടറി ആശ തോമസ്, ഫോമാ നാഷണൽ വിമൻസ് ഫോറം അംഗങ്ങളായ ആശ മാത്യു, ഗ്രേസി ജെയിംസ്, വിഷിൻ ജോ, സ്വപ്‌ന സജി, മഞ്ജു പിള്ള എന്നിവർ ഈ മെഗാ സംഗമത്തിന്റെ വിജയത്തിനുവേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും സസൂഷ്മം നിരീക്ഷിച്ചുവരുന്നു. ഈ മെഗാ ഇവന്റിന് പിന്തുണയേകി ഫോമായുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, റീജിയണൽ കമ്മിറ്റികളും ഇവരോടൊപ്പം പ്രവർത്തിക്കുന്നു.

vachakam
vachakam
vachakam


സെപ്തംബർ 26 വെള്ളിയാഴ്ച് 3:00 മണിക്ക് ചെക്ക് ഇൻ ആരംഭിക്കും. അതിനുശേഷം വിമൻസ് ഫോറം സജ്ജീകരിക്കുന്ന അന്തി തട്ടുകടയിൽ, കേരള സ്റ്റൈൽ ചായയും, സ്‌നാക്‌സും ലഭ്യമാക്കും. വൈകിട്ട് കൃത്യം 6മണിക്ക് വർണ്ണശബളമായ ഉദ്ഘാടനസമ്മേളനവും, ചെറിയരീതിയിലുള്ള വിനോദപരിപാടികളും നടക്കും. 7:30നു ആരംഭിക്കുന്ന ഡിന്നറിനു ശേഷം 9മണിക്ക് MASQUERADE PARTY എന്ന ബോളിവുഡ് ഡാൻസ് അരങ്ങേറും.

സെപ്തംബർ 27ന് ശനിയാഴ്ച രാവിലെ 9മണിക്ക് ആരംഭിക്കുന്ന പ്രഭാത ഭക്ഷണത്തോടുകൂടി വൈകിട്ട് നാലുമണിവരെ നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കമാകും. ഇതിൽ, മേക്കപ്പും സ്വയം പരിചരണ നുറുങ്ങുകളും ഉൾക്കൊള്ളിച്ചുകൊണ്ട്, ഫാഷൻ  മേക്കപ്പ് രംഗത്തെ പ്രമുഖർ എടുക്കുന്ന ക്ലാസ്സുകൾ, ചർമ്മസംബന്ധമായ വിഷയങ്ങളും, അത് പരിഹരിക്കുന്നതിനുതകുന്ന നുറുങ്ങു പ്രതിവിധികളും മനസ്സിലാക്കിത്തരുന്ന പ്രയോജനപ്രദമായ ക്‌ളാസുകൾ, ചീഫ് ഗസ്റ്റുമായി സംവേദിക്കുവാനുള്ള അവസരങ്ങൾ, ആത്മവിശ്വാസത്തോടുകൂടി മറ്റുള്ളവരുടെ മുന്നിൽ നടക്കുവാനും, അവരെ അഭിമുഖീകരിക്കുവാനും, നേരാംവണ്ണം സംസാരിക്കുവാനും നിങ്ങളെ വളരെയധികം സഹായിക്കുന്ന ഗ്രൂമിംഗ് സെക്ഷൻ, ബിസിനസ് രംഗത്തെ പ്രമുഖരുടെ ക്ലാസ്സുകളും. ഗെയിമുകളും ഉൾപ്പെടുന്നു.

vachakam
vachakam
vachakam

വൈകിട്ട് 6മണിക്ക് ബാങ്ക്വറ്റ് ഡിന്നർ ആരംഭിക്കും. ഒപ്പം, 9മണിയോടുകൂടി നൃത്തച്ചുവടുകളും, സംഗീതവും മറ്റ് വിനോദ പരിപാടികളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ' ബോൺ ഫയർ നൈറ്റ്' അരങ്ങേറും.

സെപ്തംബർ 28 ന് ഞായറാഴ്ച രാവിലെ 8മണിക്ക് പ്രഭാത ഭക്ഷണം. 11 മണിക്ക് ചെക്ക് ഔട്ടോടു കൂടി പരിപാടികൾക്ക് തിരശീല വീഴും.

മൂന്നു ദിവസത്തെ താമസവും ഭക്ഷണവും എല്ലാ പരിപാടികളും അടങ്ങുന്ന ഈ സമ്മിറ്റിനുള്ള ഫീസ് 300 ഡോളർ മുതൽ 500 ഡോളർ വരെയാണ്. സമൂഹത്തിലെ പ്രമുഖ സ്ഥാനങ്ങൾ അലങ്കരിക്കുന്ന സ്ത്രീ രത്‌നങ്ങൾ പങ്കെടുക്കുന്ന ഈ പരിപാടി ഫോമായുടെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലായിരിക്കും എന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അറിയിച്ചു.

vachakam
vachakam
vachakam

ഇനിയും രജിഷ്ടർ ചെയ്തിട്ടില്ലാത്തവർ, സെപ്തംബർ 15 നു മുമ്പായി രജിസ്‌ട്രേഷൻ നടത്തി, ഈ അസുലഭ അവസരം പരമാവധി പ്രയോജനപ്പെടുത്തി, ഇതിൽ പങ്കെടുത്ത് 'സഖി  ഫ്രണ്ട്‌സ് ഫോറെവർ' എന്ന ത്രിദിന വനിതാ മെഗാ സംഗമത്തെ ഒരു വൻ വിജയം ആക്കിത്തീർക്കാൻ ഫോമായുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും വിമൻസ് ഫോറവും വിനീതമായി അഭ്യർത്ഥിക്കുന്നു.

രജിസ്‌ട്രേഷൻ ചെയ്യുവാനുള്ള ലിങ്ക്:

https://na01.safelinks.protection.outlook.com/?url=https%3A%2F%2Fform.jotform.com%2Ffomaa%2Fwomens-summit-2025&data=05%7C02%7C%7C67aece654eb14237870808ddf2e7d79a%7C84df9e7fe9f640afb435aaaaaaaaaaaa%7C1%7C0%7C638933799740169474%7CUnknown%7CTWFpbGZsb3d8eyJFbXB0eU1hcGkiOnRydWUsIlYiOiIwLjAuMDAwMCIsIlAiOiJXaW4zMiIsIkFOIjoiTWFpbCIsIldUIjoyfQ%3D%3D%7C0%7C%7C%7C&sdata=jj4R56XEzjBNHF7b6XW1WwYSl17ix4kSPDdOe2LIWsk%3D&reserved=0

ഫിലഡൽഫിയ എയർപോർട്ടിൽനിന്നും സമ്മേളന സ്ഥലത്തേക്ക് യാത്രാസൗകര്യം ആവശ്യമുള്ളവർ ബന്ധപ്പെടുക:

സജു വർഗീസ് 215-694-4576, ലിബിൻ പുന്നശ്ശേരിൽ 215-501-9411, റോയ് വർഗീസ് 215-266-2411, ജോൺസൻ മാത്യു 215-740-9486

സജു വർഗീസ്, ഫോമാ ന്യൂസ് ടീം

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam