ഫോമാ ഇലക്ഷൻ 2026: അമേരിക്കയിലാകെ ശ്രദ്ധ നേടി ടീം പ്രോമിസിന്റെ ജനസമ്പർക്ക യാത്ര അറ്റ്‌ലാന്റയിൽ സമാപിച്ചു

JULY 16, 2026, 9:14 AM

ഹൂസ്റ്റൺ: 2026ലെ ഫോമാ ദേശീയ കൺവൻഷനോടനുബന്ധിച്ചുള്ള തിരഞ്ഞെടുപ്പ് ആവേശം കൊടുമ്പിരി കൊള്ളുന്നതിനിടെ, മാത്യു വർഗീസിന്റെ (ജോസ് ഫ്‌ളോറിഡ) നേതൃത്വത്തിലുള്ള ടീം പ്രോമിസ് പാനൽ അംഗങ്ങൾ അമേരിക്കയിലുടനീളം നടത്തിയ ശ്രദ്ധേവും സഫലവുമായ ജനസമ്പർക്ക യാത്രയ്ക്ക് അറ്റ്‌ലാന്റയിൽ ഉജ്വല സമാപനം.

ഇതോടെ പ്രചാരണത്തിൽ അതിവേഗം മുന്നേറാൻ ടീം പ്രോമിസിന് സാധിച്ചുവെന്ന് വിലയിരുത്തപ്പെടുന്നു. ഫോമാ തിരഞ്ഞെടുപ്പിൽ രണ്ട് പാനലുകൾ തമ്മിലുള്ള ശക്തമായ മത്സരത്തിനിടയിൽ, അംഗസംഘടനകളുമായുള്ള നേരിട്ടുള്ള ആശയവിനിമയത്തിലൂടെയും വ്യക്തമായ പ്രവർത്തന കാഴ്ചപ്പാടിലൂടെയും ടീം പ്രോമിസ് ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.

കഴിഞ്ഞ കുറേ മാസങ്ങളായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ നൂറോളം കേന്ദ്രങ്ങളിൽ ഫോമായുടെ അംഗസംഘടനകളെ സന്ദർശിച്ച ടീം പ്രോമിസ്, ചെറുതും വലുതുമായ നിരവധി സംവാദങ്ങളിലും കൂടിക്കാഴ്ചകളിലും തികഞ്ഞ ആത്മവിശ്വാസത്തോടെ പങ്കെടുത്തു.

vachakam
vachakam
vachakam


ഓരോ മേഖലയിലെയും സംഘടനാ ഭാരവാഹികളുടെയും പ്രതിനിധികളുടെയും അഭിപ്രായങ്ങൾ നേരിട്ട് കേൾക്കുകയും, ഫോമായുടെ ഭാവി വികസനത്തിനായുള്ള നിർദേശങ്ങൾ സ്വീകരിക്കുകയും തങ്ങളുടെ സ്വപ്ന പദ്ധതികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തതാണ് ഈ സന്ദർശനങ്ങളുടെ പ്രത്യേകത.

പ്രാദേശികമായ ചർച്ചകളിൽ സംഘടനകളുടെ പ്രതീക്ഷകളും വെല്ലുവിളികളും, യുവജനങ്ങളുടെ പങ്കാളിത്തം, വനിതാ ശാക്തീകരണം, സാംസ്‌കാരിക പ്രവർത്തനങ്ങൾ, സാമൂഹിക സേവനങ്ങൾ, അംഗസംഘടനകളുമായുള്ള മികച്ച ഏകോപനം എന്നിവ പ്രധാന വിഷയങ്ങളായി ഉയർന്നുവന്നു. ഈ നിർദേശങ്ങൾ ഭാവി പ്രവർത്തന പദ്ധതികളിൽ ഉൾപ്പെടുത്തുമെന്ന് ടീം പ്രോമിസ് നേതാക്കൾ ഉറപ്പുനൽകുകയും ചെയ്തു.

vachakam
vachakam
vachakam

ടീം പ്രോമിസിന്റെ മുദ്രാവാക്യമായ 'വിശ്വാസം, സത്യസന്തത, ഉത്തരവാദിത്വം, സുതാര്യത എന്നിവയിലൂന്നിയ ആശയങ്ങൾക്കും കർമപരിപാടികൾക്കും വിവിധയിടങ്ങളിൽ വൻ സ്വീകാര്യത നേടിയതായി സംഘാടകർ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം ഒരു വോട്ടഭ്യർഥനയായി മാത്രം കാണാതെ, ഫോമായുടെ ഭാവി രൂപപ്പെടുത്താനുള്ള സംവാദ വേദിയായി മാറ്റുക എന്നതാണ് ടീമിന്റെ ലക്ഷ്യമെന്ന് നേതാക്കൾ വ്യക്തമാക്കി.


മാത്യു വർഗീസ് പ്രസിഡന്റായിട്ടുള്ള പാനലിലെ സ്ഥാനാർഥികൾ വിവിധ സംസ്ഥാനങ്ങളിലെ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും, ഫോമായെ കൂടുതൽ ശക്തവും പ്രവർത്തനക്ഷമവുമായ ദേശീയ സംഘടനയാക്കി മാറ്റുന്നതിനുള്ള കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അംഗസംഘടനകളുടെ പിന്തുണയും പ്രോത്സാഹനവും ടീം പ്രോമിസിന് ആത്മവിശ്വാസം പകരുന്നതായി പ്രവർത്തകർ അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

ഹൂസ്റ്റണിൽ നടക്കുന്ന 2026 ഫോമാ കൺവെൻഷനിൽ തിരഞ്ഞെടുപ്പ് ആവേശം ആകാശത്തോളം ഉയരുന്നതിനിടെ, അംഗങ്ങളുമായി നേരിട്ട് ബന്ധം സ്ഥാപിച്ചുകൊണ്ടുള്ള ടീം പ്രോമിസിന്റെ ഈ വിപുലമായ ജനസമ്പർക്ക യാത്ര ഫോമാ തിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ പ്രചാരണ പ്രവർത്തനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.

മാത്യു വർഗീസിന് പുറമെ അനു സ്‌കറിയ (സെക്രട്ടറി), ബിനോയ് തോമസ് (ട്രഷറർ), ജോൺസൺ ജോസഫ് (വൈസ് പ്രസിഡന്റ്), റ്റിറ്റോ ജോൺ (ജോയിന്റ് ട്രഷറർ), രേഷ്മ രഞ്ചൻ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ടീം പ്രോമീസിന്റെ ജനകീയാടിത്തറയുള്ള മൽസരാർത്ഥികൾ.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam