ഫോമ ഇലക്ഷൻ 2026

FEBRUARY 2, 2026, 12:00 PM

ന്യൂയോർക്ക് : ജൂലൈ 30 മുതൽ ആഗസ്ത് 2 -ാ0 തിയതി വരെ, ഹൂസ്റ്റനിൽ അരങ്ങേറുന്ന ഫോമയുടെ ഒമ്പതാമത് അന്താരാഷ്ട്ര കൺവെൻഷനോടനുബന്ധിച്ചു നടക്കുന്ന പുതിയ ഭാരവാഹികളുടെ
ഇലക്ഷന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി, ഫോമ നാഷണൽ കമ്മിറ്റി ഇലക്ഷൻ കമ്മീഷനെ നിയമിച്ചു. മുതിർന്ന നേതാവ് മാത്യു ചെരുവിൽ (ഡിട്രോയിറ്റ് ) ആണ് ചീഫ് ഇലക്ഷൻ കമ്മീഷണർ. ജോർജ് മാത്യു സി.പി.എ (ഫിലാഡൽഫിയ), മാത്യു ജോഷ്വാ (ബോബി , ന്യൂയോർക്ക്) എന്നിവരെ ഇലക്ഷൻ കമ്മീഷണർമാരായും തെരെഞ്ഞെടുത്തു.

ചീഫ് ഇലക്ഷൻ കമ്മീഷണറായി തെരഞ്ഞെടുക്കപ്പെട്ട മാത്യു ചെരുവിൽ ഫോമയുടെ പ്രഥമ അഡൈ്വസറി ബോർഡ് ചെയർമാനായിരുന്നു. 1984 മുതൽ ഡിട്രോയിറ്റ് മലയാളി അസോസിയേറ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്ന മാത്യു, ആ സംഘടനയുടെ സെക്രട്ടറിയായും, പ്രസിഡന്റായും നിരവധി തവണ സേവനം ചെയ്തിട്ടുണ്ട്. ഫോമയുടെ മുൻ ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ കൂടിയായ മാത്യു ചെരുവിൽ, നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു.

ഇലക്ഷൻ കമ്മീഷണർ ആയി തെരഞ്ഞെടുക്കപ്പെട്ട ജോർജ് മാത്യു സി.പി.എ, ഫോമയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനും, മുൻ പ്രസിഡന്റും ആണ്. ഫിലാഡൽഫിയ കേന്ദ്രമായി പ്രവർത്തിക്കുന്ന
മലയാളി സംഘടനയായ 'കല ' യുടെ സ്ഥാപകനും മുൻ പ്രസിഡന്റുകൂടിയായ ജോർജ് മാത്യു, ഫോമയുടെ മുൻ ഇലക്ഷൻ കമ്മീഷണർ ആയും പ്രവർത്തിച്ചിട്ടുണ്ട്. ഫിലാഡൽഫിയിലെ സാമൂഹിക  സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായ മാത്യു, ഫിലാഡൽഫിയ സിറ്റി ഹ്യൂമൻ റൈറ്‌സ് കമ്മീഷണർ, പെൻസിൽവാനിയ സ്റ്റേറ്റ് ഗവർണരുടെ ഉപദേശക സമിതി അംഗം, ചേംബർ ഓഫ് കൊമേഴ്‌സ് അംഗം, ഫിലാഡൽഫിയ സിറ്റി ടാക്‌സ് റിവ്യൂ ബോർഡ് അംഗം തുടങ്ങി നിരവധിയായ പ്രവർത്തന രംഗങ്ങളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

മറ്റൊരു ഇലക്ഷൻ കമ്മീഷണറായ മാത്യു ജോഷ്വാ (ബോബി) നിലവിൽ ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൻ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. കേരള കൾച്ചറൽ അസോസിയേഷൻ ഗോൾഡൻ ജൂബിലി സുവനീർ ചീഫ് എഡിറ്റർ, ഫോമാ ഗോൾഫ് ടുർണമെന്റ് ഓർഗനൈസർ, ന്യൂയോർക്ക് മലയാളി സ്‌പോർട്‌സ് ക്ലബ് ബാസ്‌കറ്റ്‌ബോൾ ടുർണമെന്റ് കോർഡിനേറ്റർ തുടങ്ങി നിരവധി മേഖലകളിൽ തന്റെ മികവ് തെളിയിച്ച മാത്യു ജോഷ്വാ, വൈസ്‌മെൻ ക്ലബ്ബ് ഗ്ലെൻ ഓക്ക് ചാപ്ടർ സെക്രട്ടറിയായും സേവനം  ചെയ്യുന്നു.

ഫോമയുടെ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായി പ്രസിഡന്റ ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അറിയിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഇലക്ഷൻ കമ്മീഷണർമാർക്ക് എല്ലാവിധ ആശസകളും നേരുന്നതായി ഫോമ അഡൈ്വസറി ബോർഡ് ചെയർമാൻ ഷിനു ജോസഫും പറഞ്ഞു.

ഷോളി കുമ്പിളുവേലി ,ഫോമ പി.ആർ.ഓ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam